IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മൂന്ന് കളികളിൽ രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ. സഞ്ജു ഇറങ്ങുക സ്പെഷ്യലിസ്റ്റ് ബാറ്ററായി.
ഹൈലൈറ്റ്:
- സീസണ് മുൻപ് അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ റോയൽസ്
- ആദ്യ മൂന്ന് കളികളിൽ ടീമിന് പുതിയ ക്യാപ്റ്റൻ
- സഞ്ജു ഇറങ്ങുക ബാറ്ററായി മാത്രം

രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ, സഞ്ജു ആദ്യ മൂന്ന് മത്സരം കളിക്കുക സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം
ഈ മാസം 23 ന് കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് ഐപിഎൽ 2025 ൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. ഈ കളിയിൽ പരാഗ് ഐപിഎല്ലിൽ ക്യാപ്റ്റനായി അരങ്ങേറും. ഇതിന് ശേഷം ഈ മാസം 26 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയും, 30 ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയുമാണ് രാജസ്ഥാൻ റോയൽസിന് മത്സരങ്ങൾ.
ഈ മൂന്ന് കളികളിലും പരാഗിന് കീഴിലാകും റോയൽസ് ഇറങ്ങുക. 2025 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നാലാം മത്സരം പഞ്ചാബ് കിങ്സിന് എതിരെയാണ്. ഏപ്രിൽ അഞ്ചിന് നടക്കാനിരിക്കുന്ന ഈ കളിയിൽ സഞ്ജു നായക സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ സ്ക്വാഡ് ഇങ്ങനെ: സഞ്ജു സാംസൺ, ശുഭം ദുബെ, വൈഭവ് സൂര്യവംശി, കുനാൽ റാത്തോർ, ഷിംറോൺ ഹെറ്റ്മെയർ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജൂറൽ, റിയാൻ പരാഗ്, നിതീഷ് റാണ, യുധ്വിർ സിങ്, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാൽ, കുമാർ കാർത്തികേയ, തുഷാർ ദേഷ്പാണ്ടെ, ഫസൽഹഖ് ഫാറൂഖി, ക്വെന മഫാക്ക, അശോക് ശർമ, സന്ദീപ് ശർമ.