ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; ഒരു കളിക്കാരന് ലഭിക്കുന്ന തുക ഇങ്ങനെ

Spread the love

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഓരോ അംഗത്തിനും ലഭിക്കുന്ന തുക നോക്കാം.

ഹൈലൈറ്റ്:

  • ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
  • ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിന് കോളടിച്ചു
  • താരങ്ങളുടെ പോക്കറ്റിലേക്ക് എത്തുക കോടികൾ
Samayam Malayalamഇന്ത്യ ക്രിക്കറ്റ് ടീം
ഇന്ത്യ ക്രിക്കറ്റ് ടീം

ഈ വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്നാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിലുണ്ടായിരുന്ന കളിക്കാർക്കും, പരിശീലകർക്കും, സെലക്ഷൻ കമ്മറ്റിയിലുള്ളവർക്കും ഈ തുക വീതിച്ച് നൽകും. ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ഐസിസി നൽകിയ 20 കോടി രൂപ സമ്മാനത്തുക ഇന്ത്യൻ താരങ്ങൾക്ക് മാത്രമായി വീതിച്ച് നൽകാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ താരങ്ങളുടെ കീശ നിറയും. ഇത് തുടർച്ചയായ രണ്ടാമത്തെ ഐസിസി ടൂർണമെന്റിലാണ് ഇന്ത്യ കിരീടം ചൂടുന്നത്. നേരത്തെ 2024 ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടന്ന ടി20 ലോകകപ്പിലും ഇന്ത്യ കിരീടം നേടിയിരുന്നു.

ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; ഒരു കളിക്കാരന് ലഭിക്കുന്ന തുക ഇങ്ങനെ

ചാമ്പ്യൻസ് ട്രോഫി വിജയിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന താരങ്ങൾക്ക് മൂന്ന് കോടി രൂപ വീതമാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികത്തിൽ നിന്ന് ലഭിക്കുക. ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും ഇതേ തുക തന്നെ ( മൂന്ന് കോടി ) ലഭിക്കും. സപ്പോർട്ട് സ്റ്റാഫിലുള്ള അംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതമാകും ലഭിക്കുക.

Also Read: വെടിക്കെട്ട് സെഞ്ചുറി നേടി റിയാൻ പരാഗ്, ഞെട്ടിച്ച് ജൂറലും ജയ്സ്വാളും; സഞ്ജുവും ടീമും ഇക്കുറി ഡബിൾ സ്ട്രോങ്ങ്

ഇന്ത്യ‌‌ൻ ടീമിന്റെ ചീഫ് സെലക്ടറായ അജിത് അഗാർക്കർക്ക് 30 ലക്ഷം രൂപയും, സെലക്ഷൻ കമ്മറ്റിയിലുള്ള‌ മറ്റ് നാല് പേർക്ക് 25 ലക്ഷം രൂപ വീതവും കിട്ടും. ദുബായിൽ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ബിസിസിഐ സ്റ്റാഫുകൾക്കും 25 ലക്ഷം വീതം ലഭിക്കും.

Also Read: ഐപിഎല്‍ “കളറാക്കാന്‍’ ബിസിസിഐ; ഉദ്ഘാടന ചടങ്ങ് 13 വേദികളില്‍; എല്ലായിടത്തും ആഘോഷം

കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലിൽ എത്തിയ ഇന്ത്യ കലാശപ്പോരാട്ടത്തിൽ കരുത്തരായ ന്യൂസിലൻഡിനെ കീഴടക്കിയാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. ദുബായിൽ നടന്ന ഫൈനലിൽ നാല് വിക്കറ്റിനായിരുന്നു രോഹിതിന്റെയും സംഘത്തിന്റെയും വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറുകളിൽ 251/7 എന്ന‌ സ്കോർ നേടിയപ്പോൾ, ഇന്ത്യ ഒരോവർ ബാക്കി നിൽക്കെ വിജയത്തിൽ എത്തി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലൻഡ് എന്നീ ടീമുകളെ വീഴ്ത്തിയ ഇന്ത്യ, സെമിയിൽ ഓസ്ട്രേലിയയെ മറികടന്നാണ് ഫൈനലിൽ കടന്നത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!