IPL 2025 RCB vsKKR: ഐപിഎല്ലിലെ ആദ്യ കളിയിൽ ആർസിബിയുടെ തലവര മാറ്റിയത് ടീമിലെ പുതിയ താരത്തിന്റെ പ്രകടനം. ത്രില്ലടിച്ച് ആരാധകർ.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ ജയിച്ചുതുടങ്ങി ആർസിബി
- കെകെആറിന് ഏഴ് വിക്കറ്റിന് തകർത്തു
- ആദ്യ കളിയിൽ വഴിത്തിരിവായത് ആ പുതിയ താരത്തിന്റെ പ്രകടനം

ആദ്യ കളിയിൽ ആർസിബിയുടെ വഴിത്തിരിവായത് അക്കാര്യം, ഈ കിടിലൻ ജയത്തിന് ടീം നന്ദി പറയേണ്ടത് ആ പുതിയ താരത്തിന്
സുനിൽ നരൈനും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ചേർന്ന് നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മികച്ച സ്കോറിലേക്ക് കുതിക്കവെയാണ് കൃണാൽ അവരെ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടത്. അർധസെഞ്ചുറി നേടി കുതിക്കുകയായിരുന്ന കെകെആർ നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് കൃണാൽ ആദ്യം വീഴ്ത്തിയത്. പിന്നാലെ വെങ്കടേഷ് അയ്യരെയും വീഴ്ത്തി അദ്ദേഹം കെകെആറിന് അടുത്ത പ്രഹരമേൽപ്പിച്ചു. ആറ് റൺസ് മാത്രമായിരുന്നു വെങ്കടേഷ് അയ്യരുടെ സമ്പാദ്യം. കെകെആറിന്റെ പ്രധാന ഫിനിഷർമാരിൽ ഒരാളായ റിങ്കു സിങ്ങായിരുന്നു കൃണാലിന്റെ അടുത്ത ഇര. ഈ മൂന്ന് വിക്കറ്റുകൾ വീണതോടെ കെകെആർ ശരിക്കും പതറി.
Also Read: ഐപിഎല്‍ 2025 ഉദ്ഘാടനത്തിന് കോഹ്‌ലി വെടിക്കെട്ട്; ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് ആര്‍സിബി തുടങ്ങി
ഒരു ഘട്ടത്തിൽ അനായാസം 200 റൺസ് നേടുമെന്ന് തോന്നിപ്പിച്ച കെകെആർ പിന്നീട് കളിയിൽ ബാക്ക് ഫുടിലായി. കൃണാലിന്റെ സ്പെൽ കഴിഞ്ഞപ്പോളേക്ക് കളി ആർസിബിയുടെ വരുതിയിലേക്ക് വന്നുകഴിഞ്ഞിരുന്നുവെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടു തന്നെ ഐപിഎൽ 2025 സീസണിൽ ആദ്യ കളിയിൽ ആർസിബിയുടെ പ്രധാന വിജയശില്പി കൃണാൽ തന്നെയാണ്. ഈ കളിയിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും മറ്റാരുമല്ല.
Also Read: സഞ്ജു കളിക്കുമ്പോൾ പുറത്താവുക ആ സൂപ്പർ താരം; രാജസ്ഥാൻ റോയൽസിന്റെ പദ്ധതികൾ ഇങ്ങനെയാകാൻ സാധ്യത
അതേ സമയം ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ നിന്നായിരുന്നു കൃണാൽ പാണ്ഡ്യ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ എത്തിയത്. 5.75 കോടി രൂപക്കാണ് ഈ താരത്തെ ആർസിബി സ്വന്തമാക്കിയത്. ഈ നീക്കം വെറുതെയായില്ലെന്ന് ആദ്യ കളിയിൽ നിന്ന് തന്നെ തെളിയുകയും ചെയ്തു.