IPL 2025 RCB vs CSK: ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ് വിശ്വസിക്കാനാവാതെ കോഹ്‌ലി; റെക്കോഡ് കുറിച്ച് ജഡേജയും കോഹ്‌ലിയും

Spread the love

IPL 2025 CSK vs RCB: ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിജയം നേടാനുള്ള 17 വര്‍ഷത്തെ കാത്തിരിപ്പിന് ആര്‍സിബി ((Royal Challengers Bengaluru) വിരാമമിട്ടു. സിഎസ്‌കെയ്ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി വിരാട് കോഹ്‌ലി (Virat Kohli) റെക്കോഡിട്ട മല്‍സരത്തില്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) 3,000 ഐപിഎല്‍ റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടു.

ഹൈലൈറ്റ്:

  • സിഎസ്‌കെയ്ക്കെതിരെ റണ്‍വേട്ടയില്‍ കോഹ്ലി ഒന്നാമന്‍
  • ടി20 യില്‍ 13,000 റണ്‍സ് തികയ്ക്കാന്‍ ഇനി 24 റണ്‍സ്
  • ജഡേജ 3,000 ഐപിഎല്‍ റണ്‍സ് എന്ന നാഴികക്കല്ല് താണ്ടി

Samayam Malayalam

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും (Royal Challengers Bengaluru) ചെന്നൈ സൂപ്പര്‍ കിങ്‌സും (Chennai Super Kings) തമ്മിലെ ഐപിഎല്‍ 2025 (IPL 2025) ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ റെക്കോഡുകള്‍ നിരവധി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വിക്കറ്റ് കീപ്പറായ എംഎസ് ധോണി (MS Dhoni) സിഎസ്‌കെയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം മാച്ചിലും നടത്തിയ സ്റ്റമ്പിങ് ശ്രദ്ധേയമായി. ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറായി 43ാം വയസ്സിലും തുടരുകയാണെന്ന് ധോണി രണ്ട് മാച്ചുകളിലൂടെ തെളിയിച്ചു. നൂര്‍ അഹമ്മദിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിനെ മികച്ച സ്റ്റമ്പിങിലൂടെ ധോണി പുറത്താക്കി. കണ്ണുകള്‍ കൊണ്ട് വ്യക്തമാവാത്ത വിധം ഞൊടിയിടയില്‍ ബെയ്‌ലുകള്‍ തെറിപ്പിച്ചപ്പോള്‍ ഔട്ടാണെന്ന് സ്ഥിരീകരിച്ചത് റീപ്ലേകള്‍ പരിശോധിച്ചായിരുന്നു.

IPL 2025 RCB vs CSK: ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ് വിശ്വസിക്കാനാവാതെ കോഹ്‌ലി; റെക്കോഡ് കുറിച്ച് ജഡേജയും കോഹ്‌ലിയും

സാള്‍ട്ട് ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ഔട്ടായത് വിശ്വസിക്കാനാവാതെ ബാറ്റിങ് പങ്കാളി വിരാട് കോഹ്‌ലി (Virat Kohli) നോക്കിനിന്നു. ഈ സമയത്ത് ആര്‍സിബി ആരാധകരുടെ ഞെട്ടിക്കുന്ന പ്രതികരണവും വൈറലായി.

മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്ലാസിക്കോയില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാന്‍ ധോണി നടത്തിയ മിന്നല്‍ സ്റ്റമ്പിങ് ഏവരേയും അമ്പരപ്പിച്ചിരുന്നു. അതും നൂര്‍ അഹമ്മദിന്റെ പന്തിലായിരുന്നു.

https://www.instagram.com/reel/DHv63UnymJo/https://www.instagram.com/reel/DHv63UnymJo/
ചെപ്പോക്കില്‍ 17 വര്‍ഷത്തിനിടെ വിജയമെന്ന നേട്ടം മല്‍സരത്തിലൂടെ ആര്‍സിബി സ്വന്തമാക്കി. 50 റണ്‍സിനാണ് സിഎസ്‌കെയെ തകര്‍ത്തത്. രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആര്‍സിബി ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

മല്‍സരത്തില്‍ സിഎസ്‌കെയ്ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി വിരാട് കോഹ്ലി റെക്കോഡ് കുറിച്ചു. 30 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയതോടെ 1,084 റണ്‍സായി. ഐപിഎല്‍ ചരിത്രത്തില്‍ സിഎസ്‌കെയ്ക്കെതിരെ 1,057 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ റെക്കോഡ് കോഹ്ലി തകര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചിന് സാറാ അലി ഖാന്റെ നൃത്തം; റിയാന്‍ പരാഗിനെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ
ആദ്യ മല്‍സരത്തില്‍ കെകെആറിനെതിരായ മിന്നുന്ന അര്‍ധ സെഞ്ചുറി നേടിയ കോഹ് ലിക്ക് സിഎസ്‌കെയോട് അതേ ബാറ്റിങ് മികവ് പുറത്തെടുക്കാനായില്ല. ബാറ്റിങില്‍ അദ്ദേഹത്തിന് മികച്ച ദിവസമായിരുന്നില്ലെങ്കിലും റണ്‍വേട്ടയില്‍ നാഴികക്കല്ല് താണ്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഗൗതം ഗംഭീറിന് പണിവരുന്നു; സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്ന് അഭിഷേക് നായര്‍, ടി ദിലീപ് എന്നിവരെ ഒഴിവാക്കുമെന്ന് റിപോര്‍ട്ട്
മന്ദഗതിയിലുള്ള ഇന്നിങ്സ് കാരണം കോഹ്‌ലിക്ക് രണ്ട് റെക്കോഡുകള്‍ ഈ മാച്ചില്‍ മറികടക്കാന്‍ കഴിഞ്ഞില്ല. ടി20 യില്‍ 13,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ 55 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. 31 റണ്‍സിന് പുറത്തായതിനാല്‍ ഇനി 24 റണ്‍സ് കൂടി വേണം. ടി20യില്‍ ഓപണറായി 5,000 റണ്‍സ് തികയ്ക്കുന്നതിന് ഏഴ് റണ്‍സ് കൂടി നേടണം.

https://www.instagram.com/reel/DHwMND9t429/https://www.instagram.com/reel/DHwMND9t429/
മല്‍സരത്തില്‍ എംഎസ് ധോണി രണ്ട് സിക്‌സറുകള്‍ നേടിയതോടെ ആര്‍സിബിക്കെതിരെ 49 സിക്‌സറുകളായി. 44 സിക്‌സറുകള്‍ നേടിയ ഡേവിഡ് വാര്‍ണറെ നേരത്തെ തന്നെ മറികടന്ന് ധോണി ഐപിഎല്‍ ചരിത്രത്തിലെ ആര്‍സിബിക്കെതിരെ സിക്‌സറുകള്‍ പറത്തുന്നതില്‍ ഒന്നാമനായിരുന്നു.

https://www.instagram.com/reel/DHwKqzltcRb/https://www.instagram.com/reel/DHwKqzltcRb/
ഈ മല്‍സരത്തിലൂടെ സിഎസ്‌കെയുടെ രവീന്ദ്ര ജഡേജ (Ravindra Jadeja) ഐപിഎല്ലില്‍ 3,000 എന്ന നാഴികക്കല്ല് താണ്ടി. 160 വിക്കറ്റുകളും ഓള്‍റൗണ്ടറുടെ പേരിലുണ്ട്. ഐപിഎല്ലില്‍ 3,000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ താരമാണ്.

https://www.instagram.com/p/DHwGb7tSXlL/https://www.instagram.com/p/DHwGb7tSXlL/

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക




Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!