തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒരു കോടിയോളം വില വരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി 2000 കിലോയോളം പുകയില ഉല്പന്നങ്ങളാണ് കണ്ടെത്തിയത്. അസം സ്വദേശി അജ്മൽ അലി (26) ആണ് പിടിയിലായത്. ഇന്ന് രാവിലെ നെയ്യാറ്റിൻകര എക്സൈസ് സംഘം 30 കിലോ പുകയില ഉല്പന്നങ്ങളുമായി മറ്റൊരാളെ പിടികൂടിയിരുന്നു.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര എക്സൈസ് സംഘവും എക്സൈസ് ഐബി സംഘവും കഴക്കൂട്ടത്ത് എത്തിയത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ടെക്നോപാർക്കിന് സമീപത്തെ മൊത്ത വ്യാപാര കേന്ദ്രം കണ്ടെത്തിയത്. തുടർന്ന് പിടിയിലായ അജ്മൽ അലിയുടെ ബന്ധുക്കൾ താമസിക്കുന്ന മേനംകുളത്തെ വീട്ടിലും പരിശോധന നടത്തി.
രണ്ടിടങ്ങളിലെ വാടക വീടുകളിൽ നിന്നായി 2000ത്തോളം കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. 50 ലധികം ഇനത്തിലുള്ള പുകയില ഉല്പന്നങ്ങളും ലഹരി മിഠായികളും കൂട്ടത്തിലുണ്ട്. ഓർഡർ അനുസരിച്ച് സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ് പതിവ്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം.
ഇതിന് വിപണിയിൽ ഒരു കോടിയോളം രൂപ വില വരും എന്നാണ് എക്സൈസ് സംഘം പറഞ്ഞത്. എക്സൈസ് സംഘത്തിൻറെ മിന്നൽ പരിശോധനയിൽ 3000 കിലോയിൽ അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ബാലരാമപുരം ഉച്ചക്കടയിലെ അന്യസംസ്ഥാന ക്യാമ്പിനു സമീപത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 60കിലോ പുകയില ഉൽപ്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളി ആയ അബ്ദുൽ അലി പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കുളത്തൂരിലെ അന്യസംസ്ഥാന തൊഴിലാളിയായ അജ്മലിനെ കുറിച്ചും ഇവരുടെ ഗോഡൗണിനെ കുറിച്ചും വിവരം ലഭിക്കുന്നത്.
ഇവിടെയെത്തിയ സംഘം വിതരണത്തിനായി കാറിൽ സൂക്ഷിച്ചിരിക്കുന്ന പുകയില ഉൽപ്പന്നവും വാടകയ്ക്ക് എടുത്ത വീടിനുള്ളിലെ പുകയില ഉൽപ്പന്നത്തിന്റെ വൻ ശേഖരവും കണ്ടെത്തി. നെയ്യാറ്റിൻകര റേഞ്ച് ഓഫീസർ ജെ പ്രശാന്തിന്റെ നേതൃത്വത്തിൽ എക്സൈസും ഐബിയും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും സ്കൂൾ കോളേജ് പരിസരത്തെ കടകളിലും ഹോൾസെയിൽ ആയും റീട്ടെയിൽ ആയും പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആയിരുന്നു ഇവർ. പിടികൂടിയ രണ്ടുപേരെയും കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.