പാലക്കാട്: വാഹനം റോഡിൽ നിർത്തിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പാലക്കാട് കുത്തേറ്റ യുവാവിന്റെ നില ഗുരുതരം. പാലക്കാട് പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്.
പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെയായിരുന്നു സംഭവം. സന്ദീപ് റോഡരികിൽ ബൈക്ക് നിർത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത പുതുക്കോട് കാളിയംകാട് സ്വദേശി സുജിത്തുമായി വാക്കുതർക്കം ഉണ്ടായി.
ALSO READ: ഭാര്യയേയും മകളേയും മാതാപിതാക്കളെയും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന വയനാട് സ്വദേശി പിടിയിൽ
ഇതിനിടെ സുജിത്ത് വാഹനം ചവിട്ടിവീഴ്ത്തി. തർക്കത്തിനിടെ സുജിത്ത് സന്ദീപീനെ കത്തികൊണ്ട് കുത്തി വീഴ്ത്തി. സന്ദീപിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പാലക്കാട് കുഴൽമന്ദം പോലീസ് കേസെടുത്തു. സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.