മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നയപരമായ സമീപനം ഗുണം ചെയ്‌തേക്കാം. പ്രത്യേകിച്ചും പങ്കാളികളുടെ അവകാശവാദങ്ങളിലും അഭിപ്രായങ്ങളിലും നിങ്ങൾക്ക് വളരെ ഉപയോഗപ്രദമായ ചില ഉപദേശങ്ങൾ കണ്ടെത്താൻ കഴിയും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ജോലിസ്ഥലത്തെ തടസ്സങ്ങൾ ഏറെക്കുറെ ഒഴിവാകും.സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകും. ദൂരയാത്രകൾക്ക് യോഗമുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
വസ്തുതകളെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ പോലും നിങ്ങളുടെ ആശയങ്ങൾ അംഗീകരിക്കപ്പെടും. പുതിയ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം ഉണ്ടാകും. പുതിയ കരാറുകളിൽ ഏർപ്പെടും. സാമ്പത്തിക ചെലവുകൾ വർധിക്കും
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ആഗ്രഹങ്ങളുടെ പിന്നാലെ പായുന്നത് ഒഴിവാക്കണം. ചിലപ്പോൾ ഇത്തരം പാച്ചിൽ അപകടങ്ങൾക്ക് വഴിവെക്കാം. മുതിർന്നവരുമായി സൗഹൃദം ഉടലെടുക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. സാമ്പത്തിക ലാഭത്തിന് യോഗമുണ്ട്. വാഹനം ഉപയോഗിക്കുമ്പോൽ ശ്രദ്ധവേണം. അലച്ചിൽ വർധിക്കും
കർക്കടകം രാശി (ജൂൺ 22 – ജൂലൈ 23)
മെച്ചപ്പെട്ട തൊഴിലിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കും. സുഹൃത്തുക്കളുടെ ആവശ്യത്തിനായി ദൂരയാത്രകൾ ചെയ്യും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കാൻ കുടുതൽ സമയം വേണ്ടി വരും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സംസാരത്തിൽ മിതത്വം പാലിക്കണം. ജോലിസ്ഥലത്ത് കുടുതൽ സമയം ചെലവഴിക്കും. ഭക്ഷണകാര്യത്തിൽ ചിട്ടകൾ കൊണ്ടുവരും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണിമിടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭാവി ജീവിതത്തിന് ഗുണം ചെയ്യും.ജീവിതപങ്കാളിയുമായി ദൂരയാത്രകൾ ചെയ്യേണ്ടി വരും. പുതിയ താമസസ്ഥലത്തേക്ക് മാറും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കും.
- ചതയക്കാർക്ക് തിടുക്കം ദോഷം ചെയ്യാം, പൂരൂരുട്ടാതിക്കാർ കടബാധ്യത തീർക്കും, ഉത്രട്ടാതിക്കാർക്ക് ദേഹാധ്വാനം കൂടും, രേവതിക്കാർ കടക്കെണിയിൽ മുങ്ങും
- നക്ഷത്രം അസുരഗണത്തിലാണോ? വെച്ച കാൽ പിറകോട്ടെടുക്കാൻ മടിയുള്ളവർ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വിമർശനങ്ങൾ ഉണ്ടായാലും ഒരിക്കൽ എടുത്ത നിലപാടിൽ നിന്ന് വ്യതിചലിക്കില്ല. തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നതകൾ ഉടലെടുക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സൂഷ്മമായി കാര്യങ്ങളെ ഗ്രഹിക്കുവാൻ ശ്രദ്ധിക്കും. ചില ബന്ധങ്ങളും കൂട്ടായ്മകളും ഇപ്പോൾ വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. തൊഴിലിടത്തിൽ അംഗീകാരങ്ങൾ തേടിയെത്തും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
തീരുമാനങ്ങൾ എടുക്കാൻ കാലതാമസം ഉണ്ടാകും. ജീവിതപങ്കാളിയുമായി ഭിന്നത ഉടലെടുക്കുമെങ്കിലും വേഗത്തിൽ പരിഹരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാനിടയുണ്ട്. മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാകും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. പുതിയ തൊഴിലിടങ്ങൾ കണ്ടെത്തും.
കുംഭം (ജനുവരി 21 – ഫെബ്രുവരി 19)
ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തണം. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. പുതിയ കരാറുകളിൽ ഏർപ്പെടും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. ജോലിസ്ഥലത്ത് കുടുതൽ സമയം ചെലവഴിക്കും.
Read More
- Shani Rahu Conjunction 2025: ശനിരാഹു യോഗം: ദോഷം ആർക്കൊക്കെ? മൂലം മുതല് രേവതി വരെ
- ശനിരാഹു യോഗം: ദോഷം ആർക്കൊക്കെ? അശ്വതി മുതൽ ആയില്യം വരെ
- ശനിരാഹു യോഗം: ദോഷം ആർക്കൊക്കെ? മകം മുതൽ തൃക്കേട്ട വരെ
- ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്? മൂലം മുതൽ രേവതിവരെ
- ഈ നാളിലാണോ ജനനം? ശനിദശ എപ്പോൾ തുടങ്ങുമെന്ന് അറിയാം