IPL 2025 KKR vs PBKS: 16ാം ഓവറില്‍ രണ്ട് ടീമുകളും ഓള്‍ഔട്ട്. ബൗളര്‍മാര്‍ നിറഞ്ഞാടിയ മല്‍സരത്തില്‍ കെകെആറിനെ 16 റണ്‍സിന് വീഴ്ത്തി പഞ്ചാബ് കിങ്‌സ്. പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് പുറത്തായപ്പോള്‍ കെകെആര്‍ 15.1 ഓവറില്‍ 95ന് ഓള്‍ഔട്ടായി.
ഹൈലൈറ്റ്:
- പഞ്ചാബിന് 16 റണ്‍സ് ജയം
- പഞ്ചാബ് 15.3 ഓവറില്‍ 111
- കെകെആര്‍ 15.1 ഓവറില്‍ 95

111 റണ്‍സിന് ഓള്‍ഔട്ടായിട്ടും കെകെആറിനെ 95 റണ്‍സിന് എറിഞ്ഞിട്ടു; 16 റണ്‍സ് ജയത്തോടെ പഞ്ചാബ് നാലാമത്
നാല് വീതം വിജയങ്ങള്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഏഴ് മാച്ചുകളില്‍ മൂന്ന് വിജയവുമായി കെകെആര്‍ ആറാം സ്ഥാനത്താണ്.
112 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് ആരംഭിച്ച കെകെആറിനെ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് തകര്‍ത്തത്. നാല് ഓവറില്‍ 28 റണ്‍സിന് നാല് പേരെ ചഹല്‍ പുറത്താക്കി. മാര്‍ക്കോ ജാന്‍സന്‍ 3.1 ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം…! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
ഓപണര്‍മാരായ സുനില്‍ നരേയ്‌നും (4 പന്തില്‍ 5), ക്വിന്റണ്‍ ഡി കോകും (4 പന്തില്‍ 2) അതിവേഗം മടങ്ങി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (17 പന്തില്‍ 17), രഘുവന്‍ഷിയും (28 പന്തില്‍ 37) ഒരുമിച്ചതോടെ കെകെആര്‍ വിജയിച്ചുവെന്ന് കരുതിയ ഘട്ടത്തിലാണ് ചഹലിന്റെ വരവ്. ഇരുവരും ചഹലിന്റെ പന്തില്‍ വീണു.
9.1 ഓവറില്‍ നാലിന് 72 എന്ന നിലയില്‍ എത്തിയതിനാല്‍ വിജയിക്കാന്‍ 10.5 ഓവറില്‍ 40 റണ്‍സ് കൂടി മതിയായിരുന്നു. എന്നാല്‍ 17 റണ്‍സെടുത്ത ആേ്രന്ദ റസ്സലിന് ഒഴികെ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. വെങ്കടേഷ് അയ്യര്‍ (7), റിങ്കു സിങ് (2), രമണ്‍ദീപ് സിങ് (0), ഹര്‍ഷിത് റാണ (3), വൈഭവ് അറോറ (0) എന്നിവര്‍ വേഗം മടങ്ങി. റസ്സെലാണ് അവസാനം പുറത്തായത്.
ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിന്റെ പ്രശ്‌നമെന്ത്? അമ്പയര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള കാരണമിതാണ്
ടോസ് നേടി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കിങ്‌സ് നന്നായി തുടങ്ങിയെങ്കിലും ഹര്‍ഷിത് റാണയുടെ ഇരട്ട പ്രഹരത്തില്‍ തകര്‍ന്ന ശേഷം കരകയറാനായില്ല. ഇന്നിങ്‌സിലെ നാലാം ഓവറില്‍ പ്രിയാന്‍ഷ് മിശ്രയേയും ശ്രേയസ് അയ്യരേയും ഹര്‍ഷിത് പുറത്താക്കി. ഇരുവരും രമണ്‍ദീപ് സിങിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇതോടെ 3.4 ഓവറില്‍ 39ന് രണ്ട് എന്ന നിലയിലായി.
പ്രിയാന്‍ഷ് 12 പന്തില്‍ 22 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ജോഷ് ഇംഗ്ലിസിനെ (2) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി.
നന്നായി ബാറ്റ് ചെയ്ത പ്രഭ്‌സിംറാന്‍ 15 പന്തില്‍ 30 റണ്‍സോടെ മടങ്ങി. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായി കൊണ്ടിരുന്നു. നെഹല്‍ വധേര (10), മാക്‌സ്‌വെല്‍ (7), സൂര്യാന്‍ഷ് (4), മാര്‍ക്കോ ജാന്‍സന്‍ (1) എന്നിവര്‍ പുറത്തായി.
പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ശശാങ്ക് സിങ് 17 പന്തില്‍ 18 റണ്‍സെടുത്ത് നില്‍ക്കെ വൈഭവ് അറോറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (15 പന്തില്‍ 11) റണ്‍ഔട്ടായതോടെ 15.3 ഓവറില്‍ പഞ്ചാബ് വെറും 111 റണ്‍സിന് ഓള്‍ഔട്ടായി.
കെകെആറിനായി ഹര്‍ഷിത് റാണ മൂന്ന് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ 14 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ സുനില്‍ നരേയ്ന്‍, നാല് ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി എന്നിവരും തിളങ്ങി.