Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബിലെ ഭാവിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് അല്‍ നസ്ര്‍ (Al-Nassr FC) വൈസ് പ്രസിഡന്റ് ഖാലിദ് അല്‍-മാലിക്. പ്രതിവര്‍ഷം 75 മില്യണ്‍ ഡോളറിന്റെ രണ്ടര വര്‍ഷത്തെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കും.

അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം മനസില്‍ സൂക്ഷിക്കുന്ന 40കാരന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്ന് ഉറപ്പാണ്. സൗദി പ്രോ ലീഗില്‍ ഇതിനകം ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി അദ്ദേഹം ഉയര്‍ന്നുവന്നു. എന്നാല്‍ അല്‍ നസ്‌റുമായുള്ള കരാര്‍ പുതുക്കാന്‍ അദ്ദേഹം തയ്യാറാവുമോ എന്നാണ് അറിയേണ്ടത്.
ക്രിസ്റ്റ്യാനോ അല്‍ നസ്‌റില്‍ തുടരുമോ? സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ട് ക്ലബ്ബ് വൈസ് പ്രസിഡന്റ്
2023ല്‍ അല്‍ നസ്‌റില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോയുടെ നിലവിലെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കും. പ്രതിവര്‍ഷം 75 മില്യണ്‍ ഡോളര്‍ പ്രതിഫലത്തിന് രണ്ടര വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരുന്നത്. പ്രായം 40ല്‍ എത്തിയെങ്കിലും കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ നേടിയ സൂപ്പര്‍ ഗോള്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള നെടുനീളന്‍ ഷോട്ട് വലയില്‍ കയറിയ കാഴ്ച കണ്ട് ഫുട്‌ബോള്‍ ലോകം അമ്പരന്നു.ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിന്റെ പ്രശ്‌നമെന്ത്? അമ്പയര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള കാരണമിതാണ്
ക്ലബ്ബില്‍ തുടരാന്‍ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നതായി അല്‍ നസ്ര്‍ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍-മാലിക് വെളിപ്പെടുത്തി. പോര്‍ച്ചുഗീസ് ഇതിഹാസം ഇപ്പോഴും ക്ലബ്ബിനോട് പ്രതിജ്ഞാബദ്ധനാണെന്നും പുതിയ കരാറിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ കാലാവധി കഴിയാനായതോടെ ക്രിസ്റ്റ്യാനോയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന്റെ എതിരാളിയായ അല്‍-ഹിലാലിലേക്ക് അദ്ദേഹം മാറാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ വന്നു. ഞെട്ടിപ്പിക്കുന്ന ട്രാന്‍സ്ഫര്‍ കരാറിലൂടെ ലയണല്‍ മെസ്സിക്കൊപ്പം ഇന്റര്‍ മയാമിയില്‍ ചേരുമെന്ന മറ്റൊരു റിപോര്‍ട്ടും പുറത്തുവന്നിരുന്നു.
ആരാണ് ആയുഷ് മാത്രെ? സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരമെത്തുന്നത് 17 വയസ്സുകാരന്‍
ക്രിസ്റ്റ്യാനോ സമര്‍പ്പിത മനസുമായി അല്‍ നസ്‌റിനൊപ്പമുണ്ടെന്ന് അല്‍ മാലികി അവകാശപ്പെട്ടു. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ താരം ക്ലബ്ബില്‍ തുടരുമോ എന്ന കാര്യം ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ അല്‍ നസ്‌റിന്റെ ആരാധകനാണെന്നും കരാര്‍ പുതുക്കല്‍ തീരുമാനം മാധ്യമങ്ങളിലൂടെ തങ്ങള്‍ പ്രഖ്യാപിക്കുമെന്നും ക്ലബ്ബിന്റെ എക്‌സ് അക്കൗണ്ടില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ മികച്ച ഫോമിലാണ്. അവസാന നാല് ലീഗ് മത്സരങ്ങളില്‍ ആറ് ഗോളുകള്‍ നേടി. സീസണിലെ 35 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടുകയും നാല് അസിസ്റ്റുകളും നല്‍കുകയും ചെയ്തു. സൗദി ക്ലബ്ബിനായി ആകെ 99 മത്സരങ്ങളില്‍ നിന്ന് 90 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ശനിയാഴ്ച (ഏപ്രില്‍ 12) അല്‍-റിയാദിനെതിരെ 2-1ന് വിജയിച്ച മല്‍സരത്തില്‍ സൂപ്പര്‍ താരം ഇരട്ട ഗോളുകള്‍ നേടി. പ്രോ ലീഗില്‍ അല്‍ നസ്‌റിന്റെ ശക്തമായ തിരിച്ചുവരവിന് ഇത് പ്രചോദനമേകി. 27 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള അല്‍-ഹിലാലിനെക്കാള്‍ ഒരു പോയിന്റ് പിന്നിലും ഒന്നാം സ്ഥാനത്തുള്ള അല്‍-ഇത്തിഹാദിനേക്കാള്‍ എട്ട് പോയിന്റ് പിന്നിലുമാണ്.