കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പൾസർ സുനി.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമായിരുന്നെന്ന് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പറഞ്ഞിരിക്കുകയാണ്.
Also Read: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൾസർ സുനി; നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ്
ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് സുനി പറഞ്ഞത്.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് കേസിൽ വഴിത്തിരിവായേക്കാവുന്ന പ്രധാന കാര്യങ്ങളാണ്
Also Read: വ്യാഴ കൃപയാൽ ഏപ്രിൽ ഇവർക്ക് പൊളിയായിരിക്കും, നിങ്ങളും ഉണ്ടോ?
നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നും. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചിരുന്നുവെന്നും പറഞ്ഞ പൾസർ സുനി അതിക്രമം ഒഴിവാക്കാന്‍ എത്രകാശ് വേണമെങ്കിലും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നുവെന്നും ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ബലാത്സംഗത്തിന് ഇരയായത്. കേസിൽ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.