ആർആർ – ആർസിബി മത്സരം റദ്ദാക്കലിന്റെ വക്കിൽ? സ്റ്റേഡിയം സജ്ജമല്ലന്ന് ആരോപണം, സഞ്ജു – കോഹ്ലി ആരാധകർ നിരാശയിൽ

Spread the love

നാളെ നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം റദ്ദ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സൂചന. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികൾ അവസാനിക്കാത്തതാണ് കാരണമെന്ന് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ആണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.

ഹൈലൈറ്റ്:

  • ആർആർ – ആർസിബി മത്സരം റദ്ദാക്കുമോയെന്ന് ആശങ്ക
  • ആർആർ – ആർസിബി മത്സരം നാളെ 7.30ന്
  • രാജസ്ഥാന്റെ ഹോം ഗ്രൗണ്ടാണ് വേദി
Samayam Malayalam<u></u>സഞ്ജു സാംസൺ, രജത് പാട്ടിദാർ
സഞ്ജു സാംസൺ, രജത് പാട്ടിദാർ

ജയ്‌പൂർ: ഇന്ത്യൻ പ്രീമിയ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകളാണ് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും. ഇവർ തമ്മിൽ ഈ സീസണിൽ ഏറ്റുമുട്ടുന്ന ആദ്യത്തെ മാച്ച് നാളെ സവായ് മാന്സിങ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. എന്നാൽ ഈ മത്സരം നടക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത് എന്ന റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് ക്രിക്കറ്റ് അഡിക്ടർ. സമൂഹ മാധ്യമങ്ങളിൽ പ്രധരിക്കുന്ന ഒരു വീഡിയോ ചൂണ്ടിക്കാണിച്ചാണ് മത്സരം നടക്കുമോ എന്ന ആശങ്ക പ്രചരിക്കുന്നത്.
ഇന്ന് കലാശപ്പോര്; കപ്പിന്റെ എണ്ണം കൂട്ടാൻ മോഹൻ ബഗാൻ, വാശിയോടെ രണ്ടാം കിരീടത്തിനായി ബെംഗളൂരു എഫ്സിയുംസ്റ്റേഡിയത്തിന്റെ മോശം അവസ്ഥയെ കാണിക്കുന്ന വീഡിയോ ആണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നത്. ഈ വീഡിയോ കണ്ട് നിരവധിപേരാണ് അധികൃതരെ വിമർശിച്ച് രംഗത്തെത്തുന്നത്. നിലവിൽ സ്റ്റേഡിയത്തിന്റെ നവീകരണ പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് ഏപ്രിൽ നാലാം തിയതി അവസാനിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത് എന്നും പക്ഷെ വീണ്ടും നീണ്ടുപോകുകയാണ് ചെയ്തത് എന്നും മത്സരം തുടങ്ങുന്നതിനു മുൻപ് എല്ലാ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നുമാണ് ഭാരവാഹികൾ പറയുന്നത്.

രാജസ്ഥാന്റെ ഡൊമസ്റ്റിക് ടീമിന്റെ ഹോം ഗ്രൗണ്ടായ ഈ സ്റ്റേഡിയം രണ്ട് ഹോം ഗ്രൗണ്ടുകളുള്ള റോയൽസിന്റെ പരമ്പരാഗത ഹോം ഗ്രൗണ്ട് കൂടിയാണ്. മാത്രവുമല്ല ഇത് ഈ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ ഹോം ഗ്രൗണ്ട് മത്സരം കൂടിയാണ്. അതേസമയം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ഈ റിപ്പോർട്ട് ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. മത്സരവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും ഇതുവരെ നൽകിയിട്ടുമില്ല. ഇതിനാൽ നിശ്ചയിച്ച പ്രകാരം മത്സരം നടക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

ആർആർ – ആർസിബി മത്സരം റദ്ദാക്കലിന്റെ വക്കിൽ? സ്റ്റേഡിയം സജ്ജമല്ലന്ന് ആരോപണം, സഞ്ജു – കോഹ്ലി ആരാധകർ നിരാശയിൽ

നാളെ ഏറ്റുമുട്ടാനൊരുങ്ങുന്ന രാജസ്ഥാൻ റോയൽസിനും റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനും ഈ മത്സരം നിർണായകമാണ്. ക്യാപ്റ്റൻ ആയി സഞ്ജു നയിക്കുന്ന മൂന്നാമത്തെ മത്സരമാണ് ഇത്. ഏറ്റവും ഒടുവിലായി നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായതും ബൗളർമാർ എതിർ ടീമിന്റെ വിക്കറ്റ് നേടാത്തതും ടീമിന് പരാജയത്തിലേക്ക് തള്ളിയിടുകയായിരുന്നു. അതുകൊണ്ടുതന്നെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ജയം അനിവാര്യമാണ്.

കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സിനും നാളെ നിർണായകമാണ്. നാളെ നടക്കുന്ന മത്സരത്തിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ ആദ്യ നാലിൽ സ്ഥാനം നിനിർത്താൻ സാധിക്കുകയുള്ളു. കാരണം ഹോം ഗ്രൗണ്ടിൽ നടന്ന രണ്ട് മത്സരങ്ങളിലെയും തോൽവി ആർസിബിയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഗംഭീര തിരിച്ചുവരവാണ് ആർസിബി ആരാധകർ നാളെ പ്രതീക്ഷിക്കുന്നത്.

അതേസമയം നാളെയോടെ സ്റ്റേഡിയം മത്സരത്തിന് സജ്ജമാകുമെന്നാണ് ഭാരവാഹികൾ പറയുന്നത്. മറിച്ചാണ് നടക്കുന്നത് എങ്കിൽ രാജസ്ഥാൻ ബംഗളുരു മത്സരം മാറ്റിവെക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!