കുട്ടികളുടെ നിഷ്കളങ്കമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്. ഒരു അച്ഛനും മകളും തമ്മിലുള്ള സമാനമായൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.
പുഴയിൽ പോകാനായി യാത്ര പറയുന്ന അച്ഛനോട് സൂക്ഷിക്കണമെന്ന് പറയുന്ന കുഞ്ഞിന്റെ വീഡിയോയാണിത്. ‘പപ്പ സൂക്ഷിച്ചു പോകണമെന്നും ഫോണും വാച്ചും വസ്ത്രങ്ങളുമെല്ലാം കള്ളന്മാർ കൊണ്ടുപോകുമെന്നുമാണ്’ കുഞ്ഞ് അച്ഛനോട് പറയുന്നത്. കൊച്ചുമിടുക്കിയുടെ നിഷ്കളങ്കമായ സംസാരം നെറ്റിസണ്മാർ ഏറ്റെടുത്തു കഴിഞ്ഞു.
ഇൻസ്റ്റഗ്രാമിൽ “izana jebinchacko” എന്ന അക്കൗണ്ട് പങ്കുവച്ച വീഡിയോ ഇതിനകം 4.27 ലക്ഷത്തിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. നരവധി ആളുകൾ വീഡിയോയിൽ കമന്റും ചെയ്തിട്ടുണ്ട്. “സത്യം പറഞ്ഞാല്‍ കുട്ടിക്ക് നിങ്ങളെ വിടാന്‍ താല്‍പര്യമില്ല, അതാ കാര്യം”, “സ്നേഹമാടോ, എനിക്കത് മനസ്സിലാവും, എനിക്കും ഒരു പെൺകൊച്ചാണ്”, “പോവുന്നത് അങ്ങ് സഹിക്കാൻ പറ്റുന്നില്ല… പക്ഷേ സ്നേഹത്തോടെ യാത്ര ബ്ലോക്ക് ചെയ്യാൻ നോക്കുവാ”, “ഇതുപോലെ ഒരെണ്ണം വീട്ടിലുണ്ടെങ്കിൽ എന്തായിരിക്കും വൈബ്”, എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.