ബെംഗളൂരു എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 ഫൈനലില്‍. രണ്ടാം പാദ സെമിഫൈനലില്‍ 2-1ന് എഫ്‌സി ഗോവയോട് തോറ്റെങ്കിലും 3-2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ മുന്നേറുകയായിരുന്നു. ആദ്യ പാദത്തില്‍ ബിഎഫ്‌സി സ്വന്തം തട്ടകത്തില്‍ 2-0ന് എഫ്സി ഗോവയെ തോല്‍പ്പിച്ചിരുന്നു.
92ാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ നിര്‍ണായക ഗോളാണ് രണ്ടാം പാദ സെമിഫൈനലിന്റെ ഹൈലൈറ്റ്. ഇഞ്ചുറി ടൈം തുടങ്ങിയപ്പോള്‍ അഗ്രഗേറ്റ് സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. സീസണിലെ ഛേത്രിയുടെ 14ാം ഗോളാണിത്. ഒരു ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന സ്വന്തം റെക്കോഡിന് ഒപ്പമെത്താനും ഛേത്രിക്ക് സാധിച്ചു.
ഐഎസ്എല്‍ കിരീട പോരാട്ടത്തില്‍ ബെംഗളൂരു എഫ്സിയുടെ എതിരാളികള്‍ ആരെന്ന് ഏപ്രില്‍ 12 ന് വ്യക്തമാവും. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും ജാംഷഡ്പൂര്‍ എഫ്സിയും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് ഫൈനലില്‍ നേരിടേണ്ടത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.… കൂടുതൽ വായിക്കുക