SRH vs GT: ഹൈദരാബാദിന് തുടരെ നാലാം തോൽവി; ഗുജറാത്തിന് ഏഴ് വിക്കറ്റ് ജയം

Spread the love


സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ നാലാം തോൽവി. ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിനെ തോൽപ്പിച്ചത്. ആദ്യം ഹൈദരാബാദിനെ 152 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 20 പന്തുകൾ ശേഷിക്കെ ഗുജറാത്ത് വിജയ ലക്ഷ്യം മറികടന്നു. അർധ ശതകം നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 49 റൺസ് എടുക്ക വാഷിങ്ടൺ സുന്ദറുമാണ് ഗുജറാത്തിനെ അനായാസം ജയത്തിലേക്ക് എത്തിച്ചത്. ഗുജറാത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണ് ഇത്. 

അഞ്ച് റൺസ് എടുത്ത് നിൽക്കെ ഗുജറാത്ത് ഓപ്പണർ സായ് സുദർശനെ മടക്കി മുഹമ്മദ് ഷമി ഹൈദരാബാദിന് പ്രതീക്ഷ നൽകി. മൂന്ന് പന്തിൽ കമിൻസ് ബട്ട്ലറെ ഡക്ക് ആക്കുകയും ചെയ്തു. എന്നാൽ ഗില്ലും വാഷിങ്ടൺ സുന്ദറും ചേർന്ന് വലിയ അപകടങ്ങളിലേക്ക് വീഴാതെ ഗുജറാത്ത് സ്കോർ 100 കടത്തി. 

എന്നാൽ 29 പന്തിൽ നിന്ന് 49 റൺസ് എടുത്ത് നിൽക്ക മുഹമ്മദ് ഷമി വാഷിങ്ടൺ സുന്ദറിനെ മടക്കി. അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെട്ടതായിരുന്നു വാഷിങ്ടൺ സുന്ദറിന്റെ ഇന്നിങ്സ്. വാഷിങ്ടൺ സുന്ദർ പുറത്തായതിന് പിന്നാലെ ഇംപാക്ട് പ്ലേയറായി വന്ന റുതർഫോർഡ് ഗില്ലിനൊപ്പം നിന്ന് ഗുജറാത്തിനെ ജയത്തിലേക്ക് എത്തിച്ചു. 43 പന്തിൽ നിന്നാണ് ഗിൽ 61 റൺസ് എടുത്തത്. റുതർഫോർഡ് 16 പന്തിൽ നിന്ന് ആറ് ഫോറും ഒരു സിക്സും പറത്തി 35 റൺസ് എടുത്ത് ഗുജറാത്തിന്റെ ജയം വേഗത്തിലാക്കി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിനായി ഒരു ബാറ്റർക്ക് പോലും സ്കോർ ഉയർത്തി കളിക്കാനായില്ല. 31 റൺസ് എടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് അവരുടെ ടോപ് സ്കോറർ. പവർപ്ലേയിൽ ഹൈദരാബാദ് ഓപ്പണർമാരെ മുഹമ്മദ് സിറാജ് മടക്കിയതാണ് ഹൈദരാബാദിന് കനത്ത പ്രഹരമായത്. പിന്നാലെ പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും ചേർന്ന് ആക്രമിച്ചതോടെ ഹൈദരാബാദിന് മികച്ച സ്കോറിലേക്ക് എത്താനായില്ല. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!