AIFF Super Cup 2025 fixture: സൂപ്പര്‍ കപ്പ് 2025 ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്സിനെ (East Bengal vs Kerala Blasters) നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഏപ്രില്‍ 26, 27 തീയതികളിലാണ്. സെമിഫൈനലുകള്‍ ഏപ്രില്‍ 30നും ഫൈനല്‍ മെയ് മൂന്നിനും നടക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) 13 ക്ലബ്ബുകളും ഐ-ലീഗിലെ മികച്ച മൂന്ന് ടീമുകളുമാണ് സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ മല്‍സരിക്കുന്നത്. ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്റര്‍ കാശി, റിയല്‍ കശ്മീര്‍ എന്നീ ക്ലബ്ബുകളാണ് ഐ-ലീഗില്‍ നിന്ന് യോഗ്യത നേടിയവര്‍.
കേരള ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഏപ്രില്‍ 20ന്; സൂപ്പര്‍ കപ്പ് 2025 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ച് എഐഎഫ്എഫ്
കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഓപണിങ് റൗണ്ടിലെ പ്രധാന മത്സരങ്ങളിലൊന്നായിരിക്കും ഇത്. നിലവിലെ സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരാണ് ഈസ്റ്റ് ബംഗാള്‍. ഏപ്രില്‍ 20ന് രണ്ട് മല്‍സരങ്ങളാണുള്ളത്. രണ്ടാം മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ ഐ ലീഗിലെ മൂന്നാം സ്ഥാനക്കാരെ നേരിടും.
2024-25 ലെ ഐ-ലീഗ് സീസണ്‍ പൂര്‍ത്തിയായെങ്കിലും ഒരു മല്‍സരവുമായി ബന്ധപ്പെട്ട് ഇന്റര്‍ കാശി നല്‍കിയ പരാതിയില്‍ എഐഎഫ്എഫിന്റെ തീരുമാനം വരേണ്ടതുണ്ട്. അതിനാല്‍ അന്തിമ പോയിന്റ് നില സ്ഥിരീകരിച്ചിട്ടില്ല. പരാതി അംഗീകരിക്കപ്പെട്ടാല്‍ പോയിന്റ് നിലയില്‍ മാറ്റമുണ്ടാവും.
സഞ്ജു സാംസണിന് ഇത് കിടിലന്‍ ബഹുമതി; കൈവരിച്ചത് ഷെയ്ന്‍ വോണിനെയും പിന്നിലാക്കിയ അപൂര്‍വ ചരിത്രനേട്ടം
ചര്‍ച്ചില്‍ ബ്രദേഴ്സ് ആണ് ഇത്തവണ ഐ ലീഗ് താല്‍ക്കാലിക ചാമ്പ്യന്‍മാര്‍. ഇന്റര്‍ കാശിയും റിയല്‍ കശ്മീരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എഐഎഫ്എഫിന്റെ തര്‍ക്കപരിഹാര സമിതി ഇന്റര്‍ കാശിക്ക് മൂന്ന് പോയിന്റുകള്‍ കൂടി അനുവദിക്കുമോയെന്ന് കണ്ടറിയണം. അങ്ങനെ വന്നാല്‍ ചര്‍ച്ചിലിനെ മറികടന്ന് ഇന്റര്‍ കാശി ചാമ്പ്യന്‍മാരാവും.

ഏപ്രില്‍ 21ന് എഫ്സി ഗോവ ഐ-ലീഗ് രണ്ടാം സ്ഥാനക്കാരുമായും ഒഡീഷ എഫ്സി പഞ്ചാബ് എഫ്സിയുമായും മല്‍സരിക്കും. ഏപ്രില്‍ 23ന് ബെംഗളൂരു എഫ്സി ഐ-ലീഗ് ഒന്നാം സ്ഥാനക്കാരുമായും മുംബൈ സിറ്റി എഫ്സി ചെന്നൈയിന്‍ എഫ്സിയുമായും കൊമ്പുകോര്‍ക്കും.
സഞ്ജു ജയത്തോടെ തുടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം, പഞ്ചാബിന് ആദ്യ തോല്‍വി
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും മുഹമ്മദന്‍ എസ്സിയും തമ്മിലാണ് ഏപ്രില്‍ 24ലെ പോരാട്ടം. രണ്ടാം മല്‍സരം ജാംഷഡ്പൂര്‍ എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിലാണ്.
പ്രീ ക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍.
- ഏപ്രില്‍ 20: കേരള ബ്ലാസ്റ്റേഴ്സ് Vs ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ Vs ഐ-ലീഗ് 3.
- ഏപ്രില്‍ 21: എഫ്സി ഗോവ Vs ഐ-ലീഗ് 2, ഒഡീഷ എഫ്സി Vs പഞ്ചാബ് എഫ്സി.
- ഏപ്രില്‍ 23: ബെംഗളൂരു എഫ്സി Vs ഐ-ലീഗ് 1, മുംബൈ സിറ്റി എഫ്സി Vs ചെന്നൈയിന്‍ എഫ്സി.
- ഏപ്രില്‍ 24: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി Vs മുഹമ്മദന്‍ എസ്സി, ജംഷഡ്പൂര്‍ എഫ്സി Vs ഹൈദരാബാദ് എഫ്സി.