IPL 2025 MI vs RCB: ടി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്‌ലി (Virat Kohli). ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-ആര്‍സിബി മല്‍സരത്തിലാണ് നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമനും ആദ്യ ഏഷ്യക്കാരനുമാണ്.
ഹൈലൈറ്റ്:
- കോഹ്‌ലി 3,000 ടി20 റണ്‍സ് ക്ലബ്ബില്‍
- നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
- ക്ലബ്ബില്‍ അംഗമാവുന്ന ആദ്യ ഏഷ്യക്കാരന്‍

റണ്‍മല കയറി കോഹ്‌ലി; ടി20 ക്രിക്കറ്റില്‍ പുതുചരിതം; വന്‍ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
ക്രിസ് ഗെയ്ലിന്റെ വമ്പന്‍ റെക്കോഡ് കോഹ്ലിക്ക് കഷ്ടിച്ച് നഷ്ടമായി. 386 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് നേടിയ ക്രിസ് ഗെയ്ലിന്റെ ലോക റെക്കോഡ് 381 ഇന്നിങ്‌സുകളിലാണ്. ക്രിസ് ഗെയ്ല്‍ ആകെ 14,562 റണ്‍സ് നേടി.
https://www.instagram.com/reel/DIJkdGUtGsO/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==https://www.instagram.com/reel/DIJkdGUtGsO/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ശുഐബ് മാലിക്കിന്റെ എക്കാലത്തെയും ഏഷ്യന്‍ റെക്കോഡ് കോഹ്ലി തകര്‍ത്തു. 487 ഇന്നിങ്‌സുകളില്‍ ഈ നാഴികക്കല്ല് താണ്ടിയ ശുഐബ് മാലിക്ക് ആകെ 13,637 റണ്‍സ് നേടിയിട്ടുണ്ട്.
മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ചരിത്ര നേട്ടം കൈവരിക്കാന്‍ കോഹ്‌ലിക്ക് 17 റണ്‍സാണ് വേണ്ടിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്‌ലി 42 പന്തില്‍ 67 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും പായിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഏപ്രില്‍ 20ന്; സൂപ്പര്‍ കപ്പ് 2025 ഫിക്‌സ്ചര്‍ പ്രഖ്യാപിച്ച് എഐഎഫ്എഫ്
ട്വന്റി20 ക്രിക്കറ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാണ് കോഹ്ലി. ക്രിസ് ഗെയ്ല്‍, അലക്‌സ് ഹെയ്ല്‍സ്, ശുഐബ് മാലിക്, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുന്‍ഗാമികള്‍. ഇന്ത്യക്കാരില്‍ കോഹ്‌ലി ഒഴികെ ആരും 12,000 ടി20 റണ്‍സ് കടന്നിട്ടില്ല. കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ രോഹിത് ശര്‍മ (11851 റണ്‍സ്) ആണ്.
ആദ്യ ഇലവനില്‍ രോഹിത് ശര്‍മ ഇല്ല; ആര്‍സിബിക്കെതിരായ സൂപ്പര്‍ പോരില്‍ പ്ലാന്‍ ബിയുമായി ഹാര്‍ദിക് പാണ്ഡ്യ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് കോഹ്ലിയുടെ പേരിലാണ്. ലീഗില്‍ 8,000 റണ്‍സില്‍ കൂടുതല്‍ നേടിയ ഏക കളിക്കാരനുമാണ്. ഒരു ടീമിനായി കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ്‌ലി തന്നെ.
ഇന്ത്യക്ക് 2024 ടി20 ലോകകപ്പ് സമ്മാനിച്ച ശേഷം അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റിനോട് കോഹ്‌ലി വിടചൊല്ലിയിരുന്നു. അന്താരാഷ്ട്ര ടി20യില്‍ 48.69 എന്ന അതിശയകരമായ ശരാശരിയില്‍ 4,188 റണ്‍സ് നേടിയിട്ടുണ്ട്.