ഗോൾകീപ്പിങ്ങിലുണ്ടായ പിഴുവകൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഗോൾകീപ്പിങ്ങിലെ പിഴവിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കൈകളിൽ നിന്ന് പല മത്സരങ്ങളും വഴുതിപ്പോയപ്പോൾ ഒരു മുൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ മറ്റൊരു ഐഎസ്എൽ ക്ലബിന് വേണ്ടി നടത്തിയത് 100 സേവുകൾ.
ഐഎസ്എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ സേവുകൾ നടത്തുന്ന ഗോൾകീപ്പർ എന്ന റെക്കോർഡ് തന്റെ പേരിലേക്ക് ചേർക്കുകയാണ് ജംഷദ്പൂർ ഗോൾകീപ്പർ ആൽബിനോ ഗോമസ്. ഐഎസ്എല്ലിൽ ആദ്യമായാണ് ഒരു ഗോൾകീപ്പർ 100 സേവുകൾ നടത്തുന്നത്.
2020ൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ആൽബിനോ ഗോമസ് 2022 സീസൺ വരെ ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. കേരള ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞതിന് ശേഷം ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സിന്, ശ്രീനിധി ഡെക്കാൻ എന്നി ക്ലബ്ബുകളിലേക്ക് ആൽബിനോ ഗോമസ് എത്തി. ഇപ്പോൾ ഐഎസ്എലിലേക്ക് ജംഷഡ്പർ എഫ്സിയിലൂടെ റെക്കോർഡും സ്വന്തമാക്കി തിരിച്ചു വരവ് ആഘോഷിക്കുകയാണ് ആൽബിനോ.
🧤 HISTORY MADE! 🧱🔥
Albino Gomes becomes the first-ever goalkeeper to record 💯 saves in a single ISL season! 💪🚫#AlbinoGomes #JamshedpurFC #IndianFootball #IndianSuperLeague pic.twitter.com/dogCjRSEPs
— Football Express India (@FExpressIndia) April 8, 2025
ഇത്തവണത്തെ ഐഎസ്എൽ സീസണിൽ 24 മത്സരങ്ങളാണ് ആൽബിനോ ഗോമസ് ജംഷഡ്പൂരിനായി കളിച്ചത്. 42 ഗോളുകൾ വഴങ്ങി. നാല് ക്ലീൻ ഷീറ്റുകളാണ് സീസണിലുള്ളത്. ഐഎസ്എൽ പ്ലേഓഫിൽ മൂന്ന് കളിയിൽ നിന്ന് മൂന്ന് ഗോൾ വഴങ്ങിയപ്പോൾ ഒരു ക്ലീൻ ഷീറ്റും ആൽബിനോ ഗോമസിന്റെ പേരിൽ വന്നു.
ഐഎസ്എൽ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ മോഹൻ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ജംഷഡ്പൂർ തോറ്റത്. ഇതോടെ 3-2ന്റെ അഗ്രഗേറ്റിൽ മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിലേക്ക് എത്തി.