വിഷു കണിയും, കോടിയും, കൈനീട്ടവും അല്ലാതെ പ്രാദേശികമായി ഒട്ടനവധി പ്രത്യേകതകൾ വിഷുവിനുണ്ട്. അതിലൊന്നാണ് വിഭവങ്ങൾ. വെറുതെ സദ്യക്കൂട്ടുകൾ തയ്യാറാക്കുന്നതിനു പുറമേ വിഷുവിന് മാത്രം പ്രത്യേകം ഒരുക്കുന്ന വിഭവങ്ങളുണ്ട്. ഇത്തരം വിഭവങ്ങളിൽ ഏറെ പ്രചാരമുള്ള ഒന്നാണ് വിഷുക്കഞ്ഞി. മധ്യകേരളത്തിലാണ് ഇത് അധികം കണ്ടുവരാറുള്ളത്. ഇതിൽ തന്നെ ഒട്ടനവധി പ്രാദേശികഭേദങ്ങളുണ്ട്. ശർക്കര ചേർത്ത് പായസം പോലെയും അല്ലാതെ പയറും മറ്റും ചേർത്ത് കഞ്ഞിയായും തയ്യാറാക്കാം. വിഷുവിന് രാവിലെയാണ് ഇത് തയ്യാറാക്കാറുള്ളത്. ഗൃഹാതുരത്വം ഉണർത്തുന്ന വിഷുക്കഞ്ഞി ഇത്തവണ ട്രൈ ചെയ്തു നോക്കൂ
ചേരുവകള്‍
- പച്ചരി-1 കിലോ
- ചെറുപയര്‍- 1/2 കിലോ
- ശര്‍ക്കര- 1/2 കിലോ
- തേങ്ങാപ്പാല്‍- ഒന്നാം പാൽ, രണ്ടാം പാൽ
- നെയ്യ്- ആവശ്യത്തിന്
- കശുവണ്ടി- ആവശ്യത്തിന്
- ഏലയ്ക്ക- ആവശ്യത്തിന്
- ചുക്ക്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രത്തിൽ അരകിലോ ചെറുപയർ വേവിച്ചെടുക്കാം. പയർ പകുതി വെന്തു വരുമ്പോൾ പച്ചരി കഴുകി ഇട്ടു കൊടുക്കണം. ഇതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്തു തിളപ്പിക്കാം. അരി വെന്തു കഴിയുമ്പോൾ നെയ്യും, ഏലയ്ക്ക പൊടിച്ചതും, ചുക്കും ചേർക്കാം. ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി, മുന്തിരി, എന്നിവ വറുക്കാം. ഇതും കഞ്ഞിയിലേയ്ക്കു ചേർക്കാം. തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് അടുപ്പണക്കാം. ഇനി ചൂടോടെ കഞ്ഞി വിളമ്പി കഴിക്കാം.
Read More: