തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 70,000 രൂപയിൽ താഴെയെത്തി. നാല് ദിവസത്തിന് ശേഷമാണ് ഒരു പവൻ സ്വർണത്തിന് 70,000 രൂപയിൽ താഴെ എത്തുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 69,760 രൂപയാണ്.
ഇന്നലെയും ഇന്നുമായി 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് ആദ്യമായി സ്വർണവില 70,000 രൂപ കടന്നിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8720 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 107 രൂപയാണ്.
വിഷു ദിനമായ ഇന്നലെ സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഏപ്രിൽ 12ന് ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായിരുന്നു കേരളത്തിലെ സ്വർണവില. ഇത് കേരളത്തിലെ സർവകാല റെക്കോർഡ് സ്വർണവില ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.