അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി സർക്കാർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു. പിവി അൻവറിന്റെ ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടന്നത്.
Written by –
|
Last Updated : Apr 16, 2025, 10:06 AM IST
Facebook Comments Box