മൂഴിക്കുളം: ആലുവയിൽ മൂന്നു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ തുടരും. കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
Also Read; 8 വയസുകാരിക്ക് ക്രൂരമര്‍ദനം; അച്ഛൻ കസ്റ്റഡിയിൽ; സംഭവം കണ്ണൂരിൽ
നിലവായിൽ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരൻ റിമാൻഡിലാണ്. ഇയാളെ ഇന്ന് ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യൽ നടക്കുക. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വർഷമായി പിതാവിന്‍റെ സഹോദരൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തിരിയിരിക്കുന്നത്. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്ന് പോലീസിന് സംശയമുണ്ട് അത് പരിശോധിക്കാനാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
Also Read: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പോലീസ്
എന്നാൽ കുട്ടിയെ പീഡിപ്പിച്ചത് തനിക്ക് അറിയില്ലെന്ന് അമ്മയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഭർതൃ വീട്ടിലെ ഒറ്റപ്പെടലിനെ തുടർന്നാണ് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ ‘അമ്മ സ്ടാന്ധ്യ മൊഴി നൽകിയിരിക്കുന്നത്. ഇന്നലെ എറണാകുളം ചെങ്ങമനാട് പോലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ആദ്യം മൂഴിക്കുളം ജംങ്ഷനിൽ എത്തിച്ചപ്പോൾ കുഞ്ഞിനെ ഒക്കത്തെടുത്ത് നൂറ് മീറ്റർ അകലെയുള്ള പാലത്തിലേക്ക് നടന്നുപോയത് കാണിച്ചു കൊടുത്തു. തുടർന്ന് പ്രതിയായ അമ്മയെ പാലത്തിലേക്ക് കൊണ്ടുവരുകയും. പാലത്തിന്‍റെ നടുവിൽവെച്ച് ചാലക്കുടിപ്പുഴയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞത് സന്ധ്യ പോലീസിനോട് വിശദീകരിച്ചു കൊടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.