ഇടുക്കി: ഇടുക്കിയിൽ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും കഞ്ചാവ് പിടികൂടി. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗവും ഐഎൻടിയുസി നേതാവുമായ എസ് രതീഷിന്റെ കടയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ ഒഡീഷ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറായ ഉപ്പുകണ്ടം ആലെപുരക്കൽ എ.സ് രതീഷിന്റെ ഉടമസ്ഥതയിൽ ഇരട്ടയാർ ടൗണിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് 7കിലോ 90 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ALSO READ: മകളുടെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്ക് വിളമ്പാൻ വാറ്റുചാരായം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവർ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇരട്ടയാർ പെട്രോൾ പമ്പിന് സമീപം രതീഷ് നടത്തിവന്നിരുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നും കഞ്ചാവ് പിടികൂടിയത്. രതീഷ് ഇരട്ടയാർ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറും ഐഎൻടിയുസി നേതാവുമാണ്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് പ്രദേശിക ഘടകം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.