നിലമ്പൂർ: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരും പോലീസും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിലും പരിശോധന നടന്നതെന്നാണ് റിപ്പോർട്ട്.
Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു; 2 ജില്ലകളിൽ റെഡ് അലർട്ട്
സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു. ഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. വാഹനം ഓടിച്ചത് ഷാഫി പറമ്പില്‍ ആയിരുന്നു. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി തുറന്നു പരിശോധിക്കുകയും ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തിരുന്നു.
പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടു തന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പില്‍ പറയുകയും. യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞു പിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.
Also Read: കന്നി രാശിക്കാർക്ക് അനുകൂല ദിനം, മകര രാശിക്കാർക്ക് സമ്മിശ്ര ഫലം, അറിയാം ഇന്നത്തെ രാശിഫലം!
വാഹനം തടഞ്ഞുനിര്‍ത്തി ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി കെ ഫിറോസും പറഞ്ഞു. ഷാഫിയുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചുവെന്നും ഷാഫിയാണെന്ന് മനസിലായപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും. പെട്ടി തുറക്കാന്‍ ഷാഫിയോട് ആവശ്യപ്പെട്ടപ്പോൾ നിങ്ങള്‍ തുറന്നോളൂ എന്നായിരുന്നു ഷാഫി പറഞ്ഞതെന്നും. ഇടതുപക്ഷ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.