തിരുവനന്തപുരം: മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ മദ്യത്തിന്റെ വിൽപ്പന ബെവ്കോ മരവിപ്പിച്ചു. 500 ഓളം ബോക്സുകളിൽ ഉള്ള മദ്യക്കുപ്പികളുടെ വിൽപ്പനയാണ് നിർത്തിവെച്ചത്. തിരുവനന്തപുരത്ത് പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് ചിലന്തിയെ കണ്ടെത്തിയത്. ഇതോടെ മദ്യം വാങ്ങിയ ആൾ കുപ്പി തിരികെ ഷോപ്പിൽ ഏൽപ്പിച്ചു. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റു മദ്യക്കുപ്പികൾ വിൽപ്പന നടത്തുന്നതായി പരാതി പരാതി ഉയർന്നിരുന്നു.
Also Read- സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്ന് പവൻ കവർന്നു; ബൈക്കിൽ മാലയുമായി കടന്നു
കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് മദ്യക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റിൽ തിരികെ ഏൽപ്പിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ പറയുന്നത്.
Also Read- കോക്ക്പിറ്റിൽ കയറാൻ ശ്രമം; നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി
പ്രമുഖ ബ്രാൻഡിലെ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതോടെ സംഭവത്തെക്കുറിച്ച് ബെവ്കോ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ ബെവ്കോ എം ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.