ആലപ്പുഴ: ലോറിയും കെഎസ്‌ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തുറവൂരിലാണ് അപകടം നടന്നത്.
വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ചേര്‍ത്തലയില്‍ നിന്ന് തോപ്പുംപടിയിലേക്കു പോയ കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ദേശീയപാതയില്‍ കോടംതുരുത്തില്‍ മീഡിയന്‍ വിടവിലൂടെ യുടേണ്‍ തിരിയുകയായിരുന്ന ട്രെയ്‌ലര്‍ ലോറിക്ക് പിന്നിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.
Facebook Comments Box