സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കും; അത് പ്രധാനമായതിനാൽ സർക്കാർ നിലപാട് സ്വാഗതാർഹം; സമസ്ത

Spread the love


കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന്റെ അനുകൂല നിലപാട് സ്വാഗതാർഹമാണെന്ന് സമസ്ത. സ്കൂൾ സമയമാറ്റം വന്നാൽ മദ്രസ പഠനം പ്രതിസന്ധിയിലാകുമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു. ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം ഭാരതീയ സംസ്കാരത്തിന് വിരുദ്ധമാണ്.

‘ഇത് മതത്തിന്റെ മാത്രം പ്രശ്നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽ നിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തിൽ എടുത്തിരുന്നു’. ഇന്നലെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയെന്നും ഉമർ ഫൈസി പറഞ്ഞു.

Also read- പത്തനംതിട്ട വകയാറിൽ വീണ്ടും പുലിയിറങ്ങി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുസ്‍ലിം ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സന്തോഷമേയുള്ളൂവെന്നും  ഉമർ ഫൈസി വ്യക്തമാക്കി. നമ്മു​ടെ ഒരു സമുദായ പാർട്ടി എന്ന നിലക്ക് സർക്കാരിന്റെ നിലപാടിനോട് എതിർപ്പില്ല. അവർ കണ്ടത് അവർ പറയുകയാണ്. ഇന്ന് രാഷ്ട്രീയക്കാർ അങ്ങനെ പറഞ്ഞാൽ നാളെ വേറൊന്ന് പറയും. ഞങ്ങൾ അതിൽ അഭിപ്രായം പറയേണ്ടവരല്ല. രാഷ്ട്രീയത്തിൽ ഞങ്ങൾ ഇറങ്ങാറില്ല. രാഷ്ട്രീയം കൈകാര്യം ചെയ്യാറുമില്ല.

ആ നിലക്ക് ഇന്ന് ലീഗിനെ കുറിച്ച് അവർ പറഞ്ഞത് സന്തോഷകരമാണ്.  എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹം. കേന്ദ്രത്തിൽ ഫാസിസം പിടിമുറക്കുന്ന സാഹചര്യത്തിൽ ഇതാവശ്യമാണ്. ഏകീകൃത സിവിൽ കോഡ് ബിൽ എതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാൽ എല്ലാവരും അനുഭവിക്കുമെന്നും ഉമർ ഫൈസി പറഞ്ഞു

Published by:Vishnupriya S

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!