കാസർകോട്: കര്‍ണാടകത്തിലെ ഹനഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ കാറും കർണ്ണാടക ആർ.ടി സി ബസും കൂട്ടിയിടിച്ച് മലയാളി ദമ്പതികൾ മരിച്ചു. കാസർഗോഡ് തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് , ഭാര്യ ആശ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേര്‍ക്ക് പരുക്കേറ്റു.
ഹുബ്ബള്ളിയിലേക്ക് തീര്‍ഥാടനത്തിനു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.
2014ല്‍ എംജി റോഡിലെ ഫര്‍ണീച്ചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ മാതാപിതാക്കളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഹനഗല്‍ പൊലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ച മുഹമ്മദിന്‍റെയും ഭാര്യ ആശയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ നാലുപേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.