കലോത്സവം അപ്പീലുകൾ: ഹൈക്കോടതി വിധി സ്വാഗതാർഹം-മന്ത്രി വി ശിവൻകുട്ടി

Spread the love



തിരുവനന്തപുരം> സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.  സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം  പ്രസക്തമാണ്.

ആരോഗ്യകരമായ മത്സരമാണ് കലോത്സവത്തിൽ ഉണ്ടാകേണ്ടത്.  സംസ്ഥാന കലോത്സവത്തിൽ സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. അവസരങ്ങളിലെ തുല്യതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുക.  കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും  മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!