ആലപ്പുഴ> തലവടി തണ്ണീര്മുക്കം റോഡില് പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള് മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ഡിസിആര്ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്.ഇന്ന് പുലര്ച്ചെ 3.30നാണ് അപകടം.ആലപ്പുഴ ബീച്ചില് പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള് കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം.
ഡ്രൈവര് മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Facebook Comments Box