ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ ഐ.ടി കമ്ബനി ജീവനക്കാരന്‍ തിരയില്‍പ്പെട്ട് മരിച്ചു; സംഭവം വര്‍ക്കലയില്‍

Spread the love


തിരുവനന്തപുരം വര്‍ക്കലയില്‍  ന്യഇയര്‍ ആഘോഷങ്ങള്‍ക്കിടെ  അസാം സ്വദേശി തിരയില്‍പ്പെട്ട് മരിച്ചു. കാമരൂപ് നന്ദന്‍ നഗര്‍ സരു മെട്രോ ഹൗസ് നമ്ബര്‍ 11ല്‍ അരൂപ് ഡെ (33) ആണ് തിരയില്‍പ്പെട്ട് മരിച്ചത്.

അരൂപ് ഡെയും ഭാര്യ സൗപര്‍ണ്ണയും സുഹൃത്തുക്കളും അടങ്ങിയ 11 അംഗ സംഘമായാണ് 30ന് എത്തിയത്. ഇവര്‍ ഓടയം ബീച്ചിലെ മിറക്കിള്‍ ബെ റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്.

ഇന്നലെ രാവിലെ റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച്‌ തിരയിലകപ്പെടുകയായിരുന്നു. മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്ക്കെത്തിച്ചു.

യുവാവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസ്ത്മ രോഗി കൂടിയായിരുന്നു. അരൂപ് ഡെ ഉള്‍പ്പെടെ ഉള്ളവര്‍ ബാംഗ്ലൂരിലെ ഐ.ടി കമ്ബനി ജീവനക്കാരാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!