ആലപ്പുഴ> നിയന്ത്രണംവിട്ട ബൈക്ക് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലകോടതി വാർഡ് തത്തംപള്ളി ബംഗ്ലാവ് പറമ്പിൽ പെരിയസ്വാമിയുടെ മകൻ പ്രേംകുമാർ (23) ആണ് മരിച്ചത്. വെള്ളി രാവിലെ 6.30ന് ആര്യാട് തിരുവിളക്ക് ക്ഷേത്രത്തിന് സമീപമാണ് സംഭവം.
ബൈക്കിൽ കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: തങ്കം. സഹോദരങ്ങൾ: ആദികുമാർ, തിരുമണികുമാർ, വസന്തകുമാർ. നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ