അടിമാലി> ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യംകുടിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. അടിമാലിയിൽ ഞായറാഴ്‌ച രാവിലെയാണ് സംഭവം. വഴിയിൽ നിന്ന് ലഭിച്ച മദ്യം കഴിച്ചതോടെ മൂന്ന് പേരും ഛർദിക്കുകയായിരുന്നു. തുടർന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box