വട്ടംകറക്കി പി ടി-7; അടുത്താഴ്‌ച 
കൂട്ടിലാക്കും

Spread the love



പാലക്കാട് > രാത്രിയിൽ മാത്രം സഞ്ചരിച്ചിരുന്ന കൊമ്പൻ പി ടി-7  കൂടുതൽ ആനകളുമായി പകൽ ജനവാസമേഖലയിൽ എത്തിയതോടെ പിടികൂടുന്ന ദൗത്യം വേഗത്തിലാക്കാൻ വനംവകുപ്പ്. അടുത്താഴ്‌ച ഡോക്‌ടർമാരുടെ സംഘമെത്തി ധോണിയിലെ ദൗത്യം ആരംഭിക്കും. വയനാട് കടുവഭീതി തുടരുന്നതിനാൽ ഡോക്‌ടർമാരുടെ സംഘം അവിടെ തുടരുകയാണ്.

 

ബത്തേരിയിൽ കൂട്ടിലായ പി എം -2ന്റെ (പന്തല്ലൂർ മഖ്‌ന–-2) ആക്രമണത്തിൽ നിസാര പരിക്കേറ്റ് വിശ്രമത്തിലാണ് ദൗത്യ ചുമതലയുള്ള വനം ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയ. ഉടൻതന്നെ ഇദ്ദേഹമടങ്ങുന്ന സംഘം ധോണിയിലെത്തുമെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രൺജിത് പറഞ്ഞു. ആനക്കൂടിന്റെ നിർമാണം ധോണി വനംവകുപ്പ് സാറ്റലൈറ്റ് കേന്ദ്രത്തിൽ പൂർത്തിയായി.  കൂട്ടിനുള്ളിൽ ആനയെ നിർത്തുന്ന ഭാഗത്തെ മണ്ണുറയ്ക്കാനുള്ള പ്രവൃത്തി ശനിയാഴ്‌ച പൂർത്തിയാകും. ശേഷം കുങ്കിയാനയെ കയറ്റി കൂടിന്റെ ബലം പരിശോധിക്കും.

 

നിലവിൽ പി ടി-7 മറ്റൊരു കൊമ്പനുമായി ചേർന്ന് ധോണി -മുണ്ടൂർ റോഡിന് സമാന്തരമായ വനമേഖലയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. രാത്രിമാത്രം ജനവാസമേഖലയിൽ ഇറങ്ങിയിരുന്ന പി ടി-7   പകൽ വെളിച്ചത്തിലും ജനവാസമേഖലയിലെത്തുന്നതിൽ പ്രരിഭ്രാന്തിയിലാണ് ജനങ്ങൾ. രണ്ടുദിവസം മുമ്പ് പി ടി -7ന്റെ നേതൃത്വത്തിൽ മൂന്നാനകൾ രാവിലെ ഏഴോടെ ജനവാസമേഖലയിലൂടെ മൂന്നുകിലോമീറ്റർ സഞ്ചരിച്ചിരുന്നു.

 

രണ്ടുദിവസം മുമ്പ് അരിമണി എസ്റ്റേറ്റിൽനിന്ന് ചൊളോടുവഴി ലീഡ് കോളേജ്, മുണ്ടൂർ റോഡിലൂടെ അംബേദ്‌കർ ജങ്ഷൻ, പഴമ്പുള്ളി വഴി അയ്യപ്പൻചാൽ മേഖലയിലേക്ക് ആനകളെത്തിയിരുന്നു. വ്യാഴാഴ്‌ച ഇതുവഴിതന്നെ മടങ്ങി. രാത്രി ഒമ്പതിന് ചേറ്റിൽവെട്ടിയ ഭഗവതി ക്ഷേത്രത്തിന്പിറകിൽ ഒരുമണിക്കൂറിലേറെനേരം നിലയുറപ്പിച്ചിരുന്നു. ആനയുടെ സ്ഥിരം സഞ്ചാരപഥങ്ങളിൽ ദ്രുത പ്രതികരണസേന  പരിശോധന ശക്തമാക്കി. പടക്കം പൊട്ടിച്ച് ഒരിടത്ത് കയറ്റിവിട്ടാൽ മിനിറ്റുകൾക്കകം മറ്റൊരിടത്ത് ഇറങ്ങും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!