ഫത്തോർദ
കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അടിതെറ്റി. എഫ്‌സി ഗോവയോട് 1–-3ന് കീഴടങ്ങി. ഐഎസ്‌എൽ ഫുട്‌ബോളിലെ തുടർച്ചയായ രണ്ടാം തോൽവി. 14 കളിയിൽ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടർന്നെങ്കിലും പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടയിലുള്ള കനത്ത തോൽവി തിരിച്ചടിയായി. ഐകെർ ഗുറോക്–ടെ–ക്-സെന, നോഹ സദോയ്, റെഡീം ലാങ് എന്നിവർ ഗോവയ്‌ക്കായി ഗോളടിച്ചു. ദിമിത്രിയോസ് ഡയമന്റാകോസിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മടക്കഗോൾ.
പന്ത് കൂടുതൽത്തവണ കാലിൽവച്ചിട്ടും പ്രതിരോധപ്പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവിക്ക് കാരണമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പ്രതിരോധം വിറച്ചു. പരിക്കേറ്റ് പുറത്തിരുന്ന മാർകോ ലെസ്‌കോവിച്ചിന്റെ അഭാവം വ്യക്തമായിരുന്നു. പകരമെത്തിയ വിക്ടർ മൊംഗിലിന് ഒന്നുംചെയ്യാനായില്ല. സൗരവ് മണ്ഡലിന്റെ പിഴവിൽനിന്നുള്ള പെനൽറ്റിയിലൂടെയായിരുന്നു ഗോവ മുന്നിലെത്തിയത്. പിന്നിലായശേഷം ഒരിക്കൽപോലും തിരിച്ചുവരവിന്റെ സൂചനകൾ ബ്ലാസ്റ്റേഴ്സ് കാട്ടിയില്ല.29ന് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ