മണ്ഡലം പ്രസിഡന്റിനെ ഫോണില്‍ വിളിച്ച സി പി മാത്യു കാണിച്ചു തരാം എന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഭീഷണി കൂടാതെ അശ്ലീല വാക്കുകളും സി പി മാത്യു പറഞ്ഞിരുന്നു. അടുത്തിടെ സി പി മാത്യു കോണ്‍ഗ്രസിന് നിരന്തരം തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ ധീരജിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയും പാര്‍ട്ടി മാറിയ വനിത നേതാവിനെ അപമാനിച്ചും സി പി മാത്യു രംഗത്തെത്തിയിരുന്നു.

ഇത് വലിയ വിവാദമായിരുന്നു. വണ്ടിപ്പെരിയാറില്‍ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയിലും സി പി മാത്യുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സി പി എം ഓര്‍ക്കണം എന്നായിരുന്നു സി പി മാത്യുവിന്റെ വിവാദ പരാമര്‍ശം. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന് സി പി മാത്യുവിനെതിരെ രംഗത്തെത്തിയിരുന്നു.

തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സി പി മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന് പ്രതികരണം. ബാര്‍ബര്‍മാരെ അവഹേളിച്ച സി പി മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ല എന്നും ബാര്‍ബേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് തകര്‍ത്തത് പോലുള്ള നടപടി എസ് എഫ് ഐ തുടര്‍ന്നാല്‍ ധീരജിന്റെ അവസ്ഥയുണ്ടാകും എന്നാായിരുന്നു സി പി മാത്യുവിന്റെ മറ്റൊരു പരാമര്‍ശം.
വയസാനാലും ഉന്‍ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്

യു ഡി എഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വരാന്‍ അനുവദിക്കില്ല എന്നുമുള്ള പ്രസ്താവനയും വിവാദമായിരുന്നു.