സതീശൻ, സുധാകരൻ വടംവലി: എൻജിഒ അസോസിയേഷൻ പിളർപ്പിലേക്ക്‌

Spread the love



തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചതോടെ പിളർപ്പിന്റെ വക്കിലെത്തി കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനയായ എൻജിഒ അസോസിയേഷൻ. സർവീസ്‌ സംഘടനകളിൽ ആജ്ഞാനുവർത്തികളെ കുത്തിനിറയ്‌ക്കാനാണ്‌ ഇരുനേതാക്കളും ശ്രമിക്കുന്നത്‌. കെപിസിസി പ്രസിഡന്റിനാണ്‌ ഇതിൽ പ്രധാനപങ്കെന്ന്‌ ഒരുവിഭാഗം ആരോപിക്കുന്നു.

നേരത്തേ നേതാക്കളുടെ പിടിവലിയിൽ സെക്രട്ടറിയറ്റ്‌ അസോസിയേഷൻ പിളർന്നിരുന്നു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച്‌ ഇരുവിഭാഗവും സമാന്തരപ്രവർത്തനം തുടങ്ങി. ഇതിനായി വ്യാജരേഖകൾ ചമച്ചവർക്കെതിരെ കഴിഞ്ഞദിവസം പൊലീസ്‌ കേസെടുക്കുന്ന സാഹചര്യമുണ്ടായി. നിലവിലെ സംസ്ഥാന പ്രസിഡന്റുമാരെ മാറ്റിയാണ്‌ കെജിഒയു, സെക്രട്ടറിയറ്റ്‌ അസോസിയേഷൻ എന്നിവ സുധാകരൻ പിടിച്ചെടുത്തത്‌. വിമതപ്രവർത്തനം പ്രോത്സാഹിപ്പിച്ചായിരുന്നു ഔദ്യോഗികപക്ഷത്തെ പുറത്താക്കിയത്‌. എൻജിഒ അസോസിയേഷനിൽ നിലവിലെ പ്രസിഡന്റിനെ അംഗീകരിച്ച് ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ പുറത്താക്കുകയെന്ന തന്ത്രമാണ്‌ സുധാകരനും അനുയായികളും നടത്തുന്നത്‌. ഇതിനായി കെപിസിസി ഭാരവാഹികളെ ചുമതലപ്പെടുത്തിയെന്നാണ്‌ സതീശ പക്ഷത്തിന്റെ ആക്ഷേപം.


എതിരഭിപ്രായമുള്ളവരെ വെട്ടിനിരത്തുന്നതിൽ കടുത്ത അതൃപ്‌തി പ്രവർത്തകർക്കിടയിലുണ്ട്‌. സംഘടനയിൽ രണ്ടുവർഷമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതാക്കൾ ഇടപെടുന്നില്ല. സംസ്ഥാന ട്രഷറർ ജൂലൈയിൽ രാജിവച്ചിരുന്നു. പകരം മറ്റൊരാളെ ഇനിയും നിശ്ചയിക്കാനാകാത്തതിന്‌ കാരണവും വിഭാഗീയതയാണ്‌. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ അട്ടിമറിക്കുന്നത്‌ മുതിർന്ന നേതാവാണെന്ന ആക്ഷേപവുമുണ്ട്‌. കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിലും എംഎൽഎ ഹോസ്റ്റലിലും യോഗം ചേരാൻ തീരുമാനിച്ചെങ്കിലും ഉന്നത നേതാവിന്റെ ഇടപെടലിനെത്തുടർന്ന്‌ മാറ്റി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!