ആലപ്പുഴ/ മാന്നാർ > ആലപ്പുഴ ജില്ലയിൽ രണ്ട് ബൈക്ക് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. ചെന്നിത്തല തൃപ്പെരുന്തുറ വളളാംകടവ് കിളക്കാടൻ കുറ്റിയിൽ രവീന്ദ്രൻ – കുഞ്ഞുമോൾ ദമ്പതികളുടെ മകൻ സുധീഷ് (അപ്പൂസ് – 23), എടത്വാ തലവടി സ്വദേശിയായ ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വളളാംകടവ് തെങ്ങുംതറ കിഴക്കേതിൽ നവീൻ (19) പരുമല സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ശനി രാത്രി 10.15 ന് കോയിക്കൽ മുക്കിന് തെക്ക് പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മാന്നാറിൽ നിന്നും സുധീഷും നവീനും ബൈക്കിൽ വരികെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരുമല സ്വകാര്യാശുപത്രിയി എത്തിച്ചെങ്കിലും സുധീഷും ശ്യാംകുമാറും മരിച്ചു.
പുന്നപ്രയിൽ ബൈക്ക് നിയന്ത്രണംവിട്ട് പോസ്‌റ്റിലിടിച്ച് ഒരാൾ മരിച്ചു. പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ ഡിക്‌സൺ (22) ആണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ