പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം വള്ള്യായിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിന് സമീപത്താണ് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്. വൈകീട്ട് നാലു മണിയോടെ സംസ്‌കരിക്കുമെന്നാണ് വിവരം. വിഷ്ണുപ്രിയക്ക് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകുന്നത്. കെ.കെ ശൈലജ എംഎൽഎ അടക്കമുള്ളവർ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുപ്രിയയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് അരമണിക്കൂറിനകം തന്നെ പ്രതിയെ പൊലീസ് […]
Source link
Facebook Comments Box