
ഒരുപാട് വര്‍ഷമായി കാണുന്നു
വിരാട് കോലിയെ ഞാന്‍ ഒരുപാട് വര്‍ഷമായി കാണുകയാണ്. പക്ഷെ മുമ്പൊരിക്കലും അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. ഇന്നു ഞാന്‍ അതു കണ്ടു. ഇതു ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ് എന്നായിരുന്നു ഹര്‍ഷ ഭോഗലെ ട്വിറ്ററില്‍ കുറിച്ചത്.

വാക്കുകളില്ലെന്നു കോലി
ഇതു സ്വപ്‌നതുല്യമായ അന്തരീക്ഷമാണ്, എനിക്കു വാക്കുകളില്ല. എങ്ങനൊണ് അതു സംഭവിച്ചതെന്നു ഒരു ഐഡിയയുമില്ല. എനിക്കു വാക്കുകള്‍ നഷ്ടമാവുകയാണ്.
അവസാനം വരെ ക്രീസില്‍ തുടര്‍ന്നാല്‍ നമുക്ക് അതു സാധിക്കുമെന്ന് ഹാര്‍ദിക് വിശ്വസിച്ചിരുന്നു. പവലിയന്‍ എന്‍ഡില്‍ നിന്നും ഷഹീ ന്‍ അഫ്രീഡി ബൗള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ആക്രമിക്കാന്‍ പ്ലാന്‍ ചെയ്തതെനനും വിരാട് കോലി വ്യക്തമാക്കി.
Also Read: വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

പാകിസ്താന്‍ പരിഭ്രാന്തരാവും
ഹാരിസാണ് പാകിസ്താന്റെ പ്രൈം ബൗളര്‍. അദ്ദേഹത്തിനെതിരേ രണ്ടു സിക്‌സറുകള്‍ ഞാന്‍ നേടി. കണക്കുകൂട്ടലുകള്‍ വളരെ സിംപിളായിരുന്നു. നവാസിനു ഒരോവര്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹാരിസിനെ ഞാന്‍ കടന്നാക്രമിച്ചാല്‍ പാക് ടീം പരിഭ്രാന്തരാവും. വിജയക്ഷ്യം എട്ടു ബോളില്‍ നിന്നും 28 ആയിരുന്നതില്‍ നിന്നും ആറു ബോളില്‍ 16ലേക്കു കൊണ്ടുവരാന്‍ സാധിച്ചു. ഞാന്‍ അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. ഇന്നു വരെ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ളതായിരുന്നു എന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്. പക്ഷെ ഇന്നത്തെ ഇന്നിങ്‌സിനെ ഞാന്‍ അതിനും മുകളില്‍ വയ്ക്കും. ഹാര്‍ദിക് എന്നെ പുഷ് ചെയ്തുകൊണ്ടേയിരുന്നു. ഇവിടുത്തെ കാണികള്‍ അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ ഫാന്‍സ് എന്നെ എല്ലായ്‌പ്പോഴും പിന്തുണച്ചു കൊണ്ടേയിരുന്നു. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായും വിരാട് കോലി കൂട്ടിച്ചേര്‍ത്തു.
Also Read: ഇടയ്ക്ക് തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ട്, പക്ഷെ…; ധോണിയെക്കുറിച്ച് കോലി പറയുന്നു

ത്രസിപ്പിക്കുന്ന വിജയം
മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ ത്രസിപ്പിക്കുന്ന വിജയമായിരുന്നു പാകിസ്താനെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ കളി ടൈയായി സൂപ്പര്‍ ഓവര്‍ വേണ്ടി വരുമോയന്നു പോലും സംശയിച്ചിരുന്നു. അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിംഗിളെടുത്ത് ആര്‍ അശ്വിന്‍ ടീമിന്റെ വിജയറണ്‍സ് കുറിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താനോടേറ്റ പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയത്തിനു ഇന്ത്യ ഇത്തവണ കണക്കുതീര്‍ക്കുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇന്ത്യക്കെതിരേ അന്നു പാകിസ്താന്‍ വിജയം കൊയ്തത്. നേരത്തേ ഏകദിന, ടി20 ലോകകപ്പുകളിലൊന്നും പാകിസ്താനോടു ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല.