തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ ഒരുക്കം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്‌എസ്‌എൽസി, രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് രണ്ടാംവാരം പ്രസിദ്ധീകരിക്കും. എസ്‌എസ്‌എൽസി പരീക്ഷ ഒമ്പതിന് ആരംഭിച്ച് 29ന് അവസാനിക്കും. രാവിലെ 9.30ന് തുടങ്ങും. ആകെ 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒമ്പത് വീതം കേന്ദ്രങ്ങളിലായി ഗൾഫിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 പേരും എഴുതുന്നുണ്ട്. മൂല്യനിർണയം 70 ക്യാമ്പിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. ടാബുലേഷൻ ഏപ്രിൽ അഞ്ചുമുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 10ന് ആരംഭിച്ച് 30ന് അവസാനിക്കും. രാവിലെ 9.30ന് ആരംഭിക്കും. ഏപ്രിൽ മൂന്നു മുതൽ മെയ് ആദ്യ വാരംവരെ മൂല്യനിർണയം 80 ക്യാമ്പിലായി നടത്തും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 28,820 പേർ ഒന്നാം വർഷത്തെയും 30,740 കുട്ടികൾ രണ്ടാംവർഷത്തെയും പരീക്ഷ എഴുതും. ഏപ്രിൽ മൂന്നു മുതൽ മൂല്യനിർണയം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ