ഒന്നും സംഭവിക്കില്ല, പ്രാർത്ഥനയുണ്ട്; എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന ആളല്ലേ; എലിസബത്തിനോട് ആരാധകർ

Spread the love


പെട്ടന്ന് നടൻ ആശുപത്രിയിലാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകരും.

Feature

oi-Abhinand Chandran

|

നടൻ ബാലയുടെ ആരോ​ഗ്യ സ്ഥിതി മോശമായി ആശുപത്രിയിൽ അഡ്മിറ്റായത് വലിയ ചർച്ചയായിരിക്കുകയാണ് ബാലയ്ക്ക് വേണ്ടി പ്രാർത്ഥനകളും വഴിപാടുകളും നടത്തുകയാണ് ആരാധകർ. ഇന്ന് ആറ്റുകാൽ പൊങ്കാല ദിവസം ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നുണ്ട്.

കരൾ, ഹൃദയ സംബന്ധമായ അസുഖമാണ് നടനെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്രെ.

Also Read: ‘കുഞ്ഞിനെ കാണണമെന്ന ആ​ഗ്രഹം ബാല എപ്പോഴും പറയും, കുഞ്ഞിനെ കാണിക്കാൻ സന്മനസുണ്ടാകണം’; സൂരജ് പാലാക്കാരൻ!

കഴിഞ്ഞ കുറേ നാളുകളാണ് ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ഥിരം പ്രേക്ഷകർ കാണുന്ന മുഖമാണ് ബാലയുടേത്. അതിനാൽ തന്നെ പെട്ടന്ന് നടൻ അപകടാവസ്ഥയിലാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകർ. ബാലയുടെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ച് നേരത്തെ തന്നെ പലരും സംശയമുന്നയിച്ചിരുന്നു.

Bala

ആരോ​ഗ്യവാനായിരുന്ന ബാല ഇന്ന് വളരെ മെലിഞ്ഞിട്ടാണ്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെയെന്നായിരുന്നു അന്ന് വന്ന ചോദ്യങ്ങൾ. എന്നാൽ തനിക്ക് അസുഖമാെന്നും ഇല്ലെന്നും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് മെലിഞ്ഞതെന്നും നടൻ വ്യക്തമാക്കി. എന്താണ് പെട്ടെന്ന് ബാല ആശുപത്രിയിലാവാൻ മാത്രം സംഭവിച്ചതെന്നതിൽ വ്യക്തതയില്ല.

കഴിഞ്ഞ ദിവസം പോലും ബാലയുടെ ഭാര്യ എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഡോക്ടർ കൂടിയായ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ ആരോ​ഗ്യ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

bala

ബാലയ്ക്ക് ഒന്നും സംഭവിക്കില്ല, ഞങ്ങളുടെ പ്രാർത്ഥനയുണ്ടെന്ന് നിരവധി പേർ കമന്റ് ചെയ്തു. പ്രതിസന്ധി കാലത്തും ബാലയ്ക്ക് ഒപ്പം നിന്ന ആളല്ലേ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞും നിരവധി പേർ എലിസബത്തിനെ ആശ്വസിപ്പിച്ചു. ബാല ആശുപത്രിയിലാവുന്നതിന് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.

ബാലയുടെ മുൻ ഭാര്യ അമൃത സുരേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. മകളെ കാണമെന്ന ബാലയുടെ ആ​ഗ്രഹം സാധിച്ച് കൊടുക്കണമെന്ന് നിരവധി പേർ കമന്റ് ചെയ്തു. അമൃതയും ഈ ആവശ്യം അം​ഗീകരിക്കുമോയെന്ന് അറിയില്ല. നേരത്തെ പല തവണ അമൃത തന്നെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ബാല ആരോപിച്ചിരുന്നു.

Also Read: മണിച്ചേട്ടന്റെ പതനം; എന്റെ തോളില്‍ തട്ടി പോയ ചേട്ടന്‍ ഈ ലോകത്ത് നിന്നാണ് പോകുന്നതെന്ന് അറിഞ്ഞില്ല

എന്നാൽ ഇത്തരമൊരു അപകട ഘട്ടത്തിൽ അമൃത മകളുടെ കാര്യത്തിൽ വാശി കാണിക്കരുതെന്ന് ബാലയുടെ ആരാധകർ പറയുന്നു. അവന്തിക എന്നാണ് ബാലയുടെ മകളുടെ പേര്. 2010 ലായിരുന്നു ബാലയും അമൃത സുരേഷും വിവാഹം കഴിച്ചത്.

പ്രണയ വിവാഹമായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോൾ ബാല അമൃതയെ കാണുകയും പ്രണയത്തിലാവുകയുമായിരുന്നു. എന്നാൽ ഏറെ നാൾ ഈ വിവാഹ ബന്ധം നീണ്ടു നിന്നില്ല. 2019 ഓടെ ഇരുവരും വേർപിരിഞ്ഞു. മകൾ അമൃതയുടെ സംരക്ഷണയിലാണ് വളരുന്നത്.

bala

മറുവശത്ത് നടി ബാല എലിസബത്തിനെ വിവാഹം കഴിച്ചു. ഷെഫീഖിന്റെ സന്തോഷം സിനിമയിലെ പ്രതിഫലത്തർക്കം, ടിനി ടോം പങ്കുവെച്ച ബാലയെക്കുറിച്ചുള്ള കഥ ട്രോളായത് തുടങ്ങി പല കാരണങ്ങളാൽ ബാല അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ബാല ചെയ്ത് നല്ല പ്രവൃത്തി പ്രേക്ഷകരിറിഞ്ഞത്. നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ധനസഹായം നൽകിയത് ബാലയായിരുന്നു. ആശുപത്രിയിൽ നിന്ന് വന്ന മോളി കണ്ണമാലി ബാലയെ കണ്ട് നന്ദിയറിയിക്കുകയും ചെയ്തു.

English summary

Fans Prays For Speedy Recovery Of Bala; Consoles Wife Elizabeth



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!