ജിഷാദ് വളാഞ്ചേരി
മലപ്പുറം: ട്രെയിൻ യാത്രക്കിടെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരണമടഞ്ഞു. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മഹാരാഷ്ട്രയിലെ അശുപത്രിയിൽ ചികിത്സക്കിടെ മരണമടഞ്ഞത്. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു നിഹാൽ.
പഠനയാത്രയുടെ ഭാഗമായി കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്. ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്റ്റേഷന് സമീപമാണ് സംഭവം.
Also Read- സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം; തൃശൂർ കൊരട്ടിയിൽ രണ്ട് കൗമാരക്കാർ മരിച്ചു
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Also Read- Accident | മൂകാംബികയിൽനിന്ന് മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് അഭിഭാഷകൻ മരിച്ചു
അടിയന്തിര ശസ്ത്രക്രിയ നടത്തി ചികിത്സയിൽ തുടരവെ വ്യാഴാഴ്ച വൈകുന്നേരമാണ് നിഹാൽ മരണമടഞ്ഞത്.
Also Read- ഫോണിൽ സംസാരിച്ചുനിൽക്കെ ആർപിഎഫ് ഉദ്യോഗസ്ഥൻ ട്രെയിനിൽനിന്ന് പുറത്തേക്ക് വീണു മരിച്ചു
നിഹാലിന്‍റെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. അപകടത്തെ തുടർന്ന് യാത്ര റദ്ദാക്കിയ മറ്റ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന സംഘം നാട്ടിലേക്ക് തിരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.