ചുമ, ശബ്ദ തടസ്സം; പ്രസംഗം ഇടയ്ക്ക് നിർത്തി സദസ്യരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി മടങ്ങി

Spread the love


തിരുവനന്തപുരം: ചുമയും ശബ്ദതടസവും ഉണ്ടായതിനെ തുടർന്ന് പ്രസംഗം ഇടയ്ക്ക് നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംഘടിപ്പിച്ച ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം.

Also Read- തിരക്കുള്ള ദിവസമായിരിക്കും; ഉദരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത; ഇന്നത്തെ ദിവസഫലം

ചുമ നീണ്ടതോടെ ചടങ്ങിലുണ്ടായിരുന്ന മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും ഉടനെ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അര മിനിറ്റോളം വെള്ളം എത്തുന്നതിനായി മുഖ്യമന്ത്രി പോഡിയത്തിനു മുന്നിൽ കാത്തു നിന്നു. തുടർന്ന് വെള്ളം കുടിച്ച ശേഷം ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു.

Also Read- വിദേശഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്താൻ NORKA ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്

ഇതിനിടെ അധ്യക്ഷ പ്രസംഗത്തിനായി സംഘാടകർ മന്ത്രി ശിവൻകുട്ടിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയുടെ അരികിൽ തന്നെ തുടർന്നു. ശിവൻകുട്ടിയെ പ്രസംഗത്തിനായി ക്ഷണിച്ചുവെന്നും സംസാരിക്കാനും മുഖ്യമന്ത്രിയും മന്ത്രിയോട് ആവശ്യപ്പെട്ടു. വൈകാതെ സദസ്സിലുള്ളവരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി മടങ്ങി.

Published by:Rajesh V

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!