കഴിഞ്ഞ ദിവസമായിരുന്നു കിഡ്‌നി തകരാറിലായ പൊന്നമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇപ്പോള്‍ ചികിത്സ പൂര്‍ത്തിയാക്കി തിരികെ എത്തിയിരിക്കുകയാണ് പൊന്നമ്പലം
Tamil
oi-Abin MP
തമിഴ് സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ നടനാണ് പൊന്നമ്പലം. നിരവധി തമിഴ് സിനിമകളില്‍ വില്ലനായി എത്തി കയ്യടി നേടിയിട്ടുണ്ട് പൊന്നമ്പലം. തമിഴിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും പൊന്നമ്പലം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ മാത്രമല്ല കോമഡിയും ക്യാരക്ടര്‍ റോളുകളുമൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. നാട്ടാമൈ എന്ന ചിത്രത്തിലൂടെയായിരുന്നു പൊന്നമ്പലം ശ്രദ്ധ നേടുന്നത്.
Also Read: ഡോക്ടറായത് പൈസ കൊടുത്ത്, ബിഗ് ബോസിലെത്തും മുമ്പേ ഇവനൊരു പെണ്‍കുട്ടിയെ തളര്‍ത്തി: ദിയ സന
തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്ത് തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് പൊന്നമ്പലം. മലയാളത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കിഡ്‌നി തകരാറിലായ പൊന്നമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇപ്പോള്‍ ചികിത്സ പൂര്‍ത്തിയാക്കി തിരികെ എത്തിയിരിക്കുകയാണ് പൊന്നമ്പലം.

തന്റെ ബന്ധുവും സംവിധായകനായുമായ ജഗന്നാഥനാണ് പൊന്നമ്പലത്തിന് കിഡ്‌നി നല്‍കിയത്. അതേസമയം തന്റെ ഈ അവസ്ഥയ്ക്ക് കാരണം തന്റെ സഹോദരനാണെന്ന പൊന്നമ്പലത്തിന്റെ ആരോപണം വലിയ വാര്‍ത്തയായിരുന്നു. തന്റെ മദ്യത്തില്‍ സഹോദരന്‍ വിഷം കലര്‍ത്തിയതാണ് കിഡ്‌നി തകരാറിലാകാന്‍ കാരണമെന്നാണ് പൊന്നമ്പലം ആരോപിച്ചത്.
ഇതിനിടെ ഇപ്പോഴിതാ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്തിനും വിജയിയ്ക്കും വിക്രമത്തിനുമെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് പൊന്നമ്പലം. താന്‍ ആശുപത്രിയിലായപ്പോള്‍ ഇവരൊന്നും കാണാന്‍ വന്നില്ലെന്നും തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നുമാണ് പൊന്നമ്പലം ആരോപിക്കുന്നത്. താന്‍ അജിത്തിനെ സഹോദരനായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഒന്ന് ഫോണ്‍ വിളിക്കാന്‍ പോലും അജിത്ത് കൂട്ടാക്കിയില്ല. സമാനായ രീതിയില്‍ വിജയിയും തന്നെ വിളിച്ചില്ലെന്നാണ് താരം പറയുന്നത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊന്നമ്പലത്തിന്റെ പ്രതികരണം. ഫെബ്രുവരി ആറിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊന്നമ്പലത്തിന് ഫെബ്രുവരി പത്തിനാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. അതേസമയം, അസുഖങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം 20ലേറെ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ഈയിടെ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു.
തന്നെ സഹായിച്ചത് ചിരഞ്ജീവിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം പൊന്നമ്പലം പറഞ്ഞത്. അദ്ദേഹം എനിക്ക് വേണ്ടി 45 ലക്ഷം രൂപയോളം ചിലവ് ചെയ്തു. രാംചരണിന്റെ ഭാര്യ നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. കൂടാതെ ധനുഷും തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് പൊന്നമ്പലം പറഞ്ഞത്. അദ്ദേഹത്തോട് രോഗത്തെ കുറിച്ച് ഫോണിൽ പറഞ്ഞുകൊണ്ടിരിക്കെ കാഷ് എനിക്ക് ക്രഡിറ്റ് ചെയ്ത് തന്നു. അതൊന്നും മറക്കാനാവില്ലെന്നും താരം പറഞ്ഞു.
‘കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകള്‍ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്‌നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം സ്ലോ പോയിസണ്‍ ബിയറില്‍ എനിക്ക് കലക്കി തന്നു.’ എന്നായിരുന്നു പൊന്നമ്പലം പറഞ്ഞത്.

‘അത് എന്റെ കിഡ്‌നിയെയാണ് സാരമായി ബാധിച്ചത്. അദ്ദേഹമാണ് എനിക്ക് ഇത് ചെയ്‌തെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും ഇതേ പോയിസണ്‍ കലക്കി തന്നു. മാത്രമല്ല എന്റെ വീടിന് സമീപം കൂടോത്രം ചെയ്യുന്നത് പോലെ എന്തൊക്കയോ ചെയ്യുന്നത് കണ്ടുവെന്നും പൊന്നമ്പലം ആരോപിച്ചിരുന്നു. അന്ന് എനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതെല്ലാം പുറത്ത് വന്നത്. ഞാന്‍ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാന്‍ ചെറുപ്പം മുതല്‍ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ താരമാണ് പൊന്നമ്പലം. അതേസമയം താരം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായി മാറിയ ആട് ടുവിലെ ഹോട്ടല്‍ ഉടമയുടെ വേഷത്തിലെത്തിയും പൊന്നമ്പലം കയ്യടി നേടിയിരുന്നു.
English summary
Ajith And Vijay Didn’t Even Called Says Actor Ponnambalam As He Talks About His Health Issues