‘നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ; വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്’; കെ. സുധാകരൻ

Spread the love


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരന്‍ പറഞ്ഞു.

സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read-‘തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേസെടുത്താലും അവസാനം കാണാതെ അടങ്ങില്ല’; മുഖ്യമന്ത്രിയോടും കുടുംബത്തോടും സ്വപ്നാ സുരേഷ്

‘നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്’ സുധാകരൻ പറയുന്നു. ‘ഗോവിന്ദന്‍ മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഗോവിന്ദന്‍ മാഷുടെ നിഴലാവാന്‍ അര്‍ഹതയില്ല’ സുധാകരൻ പറഞ്ഞു.

Also Read-‘മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍’; വക്കീല്‍ നോട്ടീസിന് നല്‍കുമെന്ന് മറുപടി സ്വപ്നാ സുരേഷ്

നാല് വര്‍ഷം കൂടെ കൊണ്ട് നടന്ന് വിദേശത്തടക്കം കൊണ്ടുപോയി യോഗങ്ങളിലൊക്കെ സ്വാഗതവും പറയിപ്പിച്ച് ഒരു വനിതയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കറിയില്ലെന്ന് പച്ചകള്ളം പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ പറഞ്ഞു.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!