കോട്ടയം > മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭർത്താവിനെയും കൊന്ന കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് വധശിക്ഷ. പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശി(39) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോട്ടയം അഡീഷണൽ സെഷൻസ് കോടതി 2 വിധിച്ചിരുന്നു. കൊലപാതകം, ഭവനഭേദനം, കവർച്ച എന്നിവയാണ് പ്രതിയുടെ മേൽ തെളിയിക്കപ്പെട്ട കുറ്റങ്ങൾ.
2013 ആഗസ്‌ത് 28നാണ് അരുൺ ശശി പിതൃസഹോദരി പഴയിടം തീമ്പനാൽ തങ്കമ്മ(68)യെയും ഭർത്താവ് ഭാസ്‌കരൻനായരെ(71)യും വീട്ടിനുള്ളിൽ ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നത്. തനിച്ച് താമസിച്ചിരുന്ന ദമ്പതികളെ പണത്തിനു വേണ്ടി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ജിതേഷ് കല്ലറയാണ് ഹാജരായത്.
സിനിമയിലും പഴയിടം കൊലപാതകം
പഴയിടം കൊലപാതകം ജോജു ജോർജ് നായകനായ ജോസഫിലും പ്രമേയമായി. പൊലീസ് സേനയിൽ അംഗമായിരുന്ന ഷാഹി കബീർ തിരക്കഥാകൃത്തായ ജോസഫ് സിനിമയുടെ തുടക്കം പഴയിടം കൊലപാതകത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ്. നായകൻ ജോജു ജോർജിന്റെ ബ്രില്യൻസ് വെളിപ്പെടുത്തുന്നത് ഇതിന് സാമ്യമായ കൊലപാതകം തെളിയിച്ചുകൊണ്ടാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ