കണ്ണൂരിലും പത്തനംതിട്ടയിലും കാട്ടുപന്നി ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട മലയാലപ്പുഴയിൽ കാട്ടുപന്നി കുറുകെ ചാടി കുഞ്ഞുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. മലയാലപ്പുഴ താഴം നിധീഷ് ഭവനിൽ നിഷാദ് എൻ നായർ(30)ക്കും ഭാര്യ കാവ്യ(28)യ്ക്കുമാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്.
Also Read- സൈബർ പൊലീസിന് ബസിൽ സൗജന്യ യാത്ര; ഒടുവിൽ ‘താടി’ കുടുക്കി
വ്യാഴാഴ്ച രാത്രി 7.30ന് മലയാലപ്പുഴ കിഴക്കുപുറത്താണ് സംഭവം. ഏഴു മാസം പ്രായമായ മകൻ ഹയാനുമായി ഭാര്യാവീട്ടിലേക്ക് പോയ നിഷാദിന്റെ ഇടതുകൈയ്ക്ക് പരിക്കേറ്റു. കാവ്യയുടെ ഇടതു കാലിനും കൈയ്ക്കും ചതവുണ്ട്. കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്നലെ രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.