K.Surendran: സ്ത്രീവിരുദ്ധ പരാമർശം; കെ.സുരേന്ദ്രനെതിരെ പോലീസിൽ പരാതി

Spread the love


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പോലീസിൽ പരാതി. കഴിഞ്ഞ ദിവസം സുരേന്ദ്രൻ നടത്തിയ പൂതന പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകനായ അൻവർഷാ പാലോടാണ് തിരുവനന്തപുരം മ്യൂസിയം പോലീസിൽ പരാതി നൽകിയത്. സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുള്ള സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു. 

തൃശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൻറെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രൻറെ വിവാദ പരാമർശം. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. സ്ത്രീശാക്തീകരണത്തിൻ്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശ് അടിച്ചുമാറ്റി, തടിച്ചു കൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്ന പ്രസ്താവന വിവാദമായതോടെ സുരേന്ദ്രനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. 

ALSO READ: ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബസിലുണ്ടായിരുന്നത് അറുപതോളം യാത്രക്കാർ

സുരേന്ദ്രൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സിപിഎം-കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഓരോരുത്തരുടെയും സംസ്കാരം അവരവരുടെ വാക്കുകളിൽ കാണാൻ കഴിയുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിമർശനം. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരള രാഷ്ട്രീയത്തിൽ സമീപ കാലത്തൊന്നു കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞു. പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ മാപ്പ് പറയണമെന്നും സുധാകരൻ വ്യക്തമാക്കി. 

ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത തരത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സ്ത്രീകളെ അധിക്ഷേപിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ വിമർശനം. സിപിഎമ്മിലെ സ്ത്രീകളെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രൻ ചെയ്തതെന്ന് വി.ടി ബൽറാം പറഞ്ഞു. എന്നിട്ടും ഇതുവരെ സിപിഎമ്മുകാരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!