Television
oi-Abin MP
സമീപകാലത്ത് മലയാളി മറ്റൊരു ഷോയ്ക്ക് വേണ്ടിയും ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാകില്ല. സോഷ്യല്‍ മീഡിയയിലെങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. ആരൊക്കെയായിരിക്കും ഇത്തവണത്തെ അംഗത്തില്‍ മത്സരിക്കാനെത്തുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയിലെങ്ങും പ്രെഡിക്ഷന്‍ ലിസ്റ്റുകളുടെ ബഹളമായിരുന്നു.
എന്നാല്‍ സകല ലിസ്റ്റുകളേയും കാറ്റില്‍പ്പറത്തി തീര്‍ത്തും അപ്രതീക്ഷിതമായ പേരുകളുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങള്‍ക്കൊപ്പം തന്നെ പരിചയമില്ലാത്തവരും അണിനിരക്കുന്നതായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. ആദ്യത്തെ ആഴ്ച പിന്നിട്ട് രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം.

ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധനേടാന്‍ ബിഗ് ബോസ് വീട്ടിലുള്ളവരില്‍ മിക്കവര്‍ക്കും സാധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പല പൊട്ടിത്തെറികള്‍ക്കും വഴക്കുകള്‍ക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇതിനിടെ ഇന്നിതാ ഗോപികയും സെറീനയും തമ്മിലൊരു വാക് പോര് നടന്നിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഗോപികയുടേയും സെറീനയുടേയും ചൂടേറിയ വഴക്കിന്റെ പ്രൊമോ ഇന്നലെ തന്നെ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ക്ക് ഇടയിലും ചര്‍ച്ചയായിരുന്നു. വീഡിയോയില്‍ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് സംസാരിക്കുകയാണ് ഗോപിക. ജുനൈസ് അരികിലായുണ്ട്. ഈ സമയത്ത് സെറീയും മറ്റുള്ളവരും താഴെ മുറ്റത്ത് നിന്നു കൊണ്ട് ഗോപികയോട് സംസാരിക്കുകയാണ് പൊട്ടിത്തെറിച്ചു കൊണ്ടാണ് ഗോപിക സംസാരിക്കുന്നത്.
അതിന്റെ മലയാള അര്‍ത്ഥം എന്തെന്ന് ഡിക്ഷ്ണറിയില്‍ പോയി നോക്ക് എന്ന് ഗോപിക പറയുന്നുണ്ട്. ഗോപികയ്ക്ക് മറുപടിയായി സെറീന, ഞാന്‍ പറഞ്ഞതിന്റെ പകുതി മാത്രമേ നിന്റെ ചെവിയില്‍ കയറിയിട്ടുള്ളൂ. ബാക്കി പുറത്ത് സ്റ്റക്കായിപ്പോയെന്നും പറയുന്നുണ്ട്. ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന് മനസിലാക്കി പറയണമെന്ന് ഗോപിക വീഡിയോയില്‍ പറയുന്നു. ചേട്ടാ ഞാന്‍ കോംപ്ലെക്‌സ് എന്ന വാക്ക് പറഞ്ഞോ? എന്ന് സെറീന ചോദിക്കുന്നുണ്ട്. പുണ്യം മനുഷ്യരല്ലേ ഉള്ളത് എന്റെ പൊന്നോ എന്നും ഗോപിക പറയുന്നതായി കാണാം. അടുക്കളയില്‍ വച്ച് തന്നോട് സംസാരിക്കാന്‍ വരുന്ന മിഥുനോട് ഗോപിക നിന്നോട് ഞാന്‍ സംസാരിച്ചിട്ടില്ല മാറി നിക്കെടാ എന്ന് കയര്‍ക്കുന്നതും കാണാം.

പ്രൊമോയില്‍ കണ്ടത് പോലെയല്ല പക്ഷെ നടന്നത് എന്നാണ് ഇപ്പോള്‍ ലൈവില്‍ നിന്നും മനസിലാക്കുന്നത്. മോണിംഗ് ആക്ടിവിറ്റിയുടെ ഭാഗമായി സംസാരിക്കവെ ഗോപിക കോണ്‍ഷ്യസ് ആകുന്നുണ്ടെന്ന് സെറീന പറഞ്ഞിരുന്നു. ഈ വാക്കാണ് ഗോപിക വഴക്കിടാന്‍ കാരണമായത്. എന്നാല്‍ താന്‍ പറഞ്ഞ വാക്കിന്റെ മലയാളം അര്‍ത്ഥം ചോദിച്ചപ്പോള്‍ സെറീന പറഞ്ഞത് തെറ്റായിപ്പോയി. ഇത് പറഞ്ഞാണ് ഗോപിക ദേഷ്യപ്പെട്ടത്. മറ്റുള്ളവര്‍ ഗോപികയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഗോപിക അതിന് തയ്യാറാകാതെ ദേഷ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.
ദേഷ്യപ്പെടുന്നതിനിടെ ഗോപിക തന്നെ ചിരിച്ചു പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ അടിയൊക്കെ അധികം വൈകാതെ തന്നെ പരിഹരിക്കപ്പെടുകയും ഗോപികയും സെറീനയും തമ്മില്‍ ഒത്തു തീര്‍പ്പാവുകയും ചെയ്തു.
English summary
Bigg Boss Malayalam Season 5: Gopika Argues With Serena In An Heated Fashion
Story first published: Thursday, April 6, 2023, 11:02 [IST]