മുംബൈ
ഐപിഎൽ ക്രിക്കറ്റിലെ വമ്പൻപോരിൽ ചെന്നൈ സൂപ്പർ കിങ്സിന് ജയം. മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് കീഴടക്കി. സ്കോർ: മുംബൈ 8–-157, ചെന്നൈ 3–-159. വിജയം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്കായി അജിൻക്യ രഹാനെ 27 പന്തിൽ 61 റണ്ണടിച്ചു. ശിവം ദുബെയും (28) ഡെവൻ കോൺവേയും (0) പുറത്തായി. ഋതുരാജ് ഗെയ്ക്ക്വദും (40) അമ്പാട്ടി റായ്ഡുവും (20) പുറത്താകാതെ വിജയമൊരുക്കി.
ചെന്നൈയുടെ സ്പിന്നർമാരാണ് മുംബൈയെ ചെറിയ സ്കോറിൽ ഒതുക്കിയത്. മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ മിച്ചേൽ സാന്റ്നറുമാണ് മുംബൈയെ പൂട്ടിയത്.
ക്യാപ്റ്റൻ രോഹിത് ശർമ 13 പന്തിൽ 21 റണ്ണെടുത്തു. 21 പന്തിൽ 32 റൺ നേടിയ ഇഷാൻ കിഷനാണ് ഉയർന്ന സ്കോറുകാരൻ. ടിം ഡേവിഡും (31) തിലക് വർമയും (22) പൊരുതിയതിനാൽ സ്കോർ 150 കടന്നു. ഋത്വിക് ഷോകീൻ പുറത്താകാതെ നേടിയ 18 റൺ വിലപ്പെട്ടതായി. സൂര്യകുമാർ യാദവും (1) കാമറൂൺ ഗ്രീനും (12) നിരാശപ്പെടുത്തി.